
എടത്വ ∙ ക്ഷീരകർഷകന്റെ ഉപജീവന മാർഗമായ ആട്ടിൻകുട്ടികളെ തെരുവുനായ്ക്കൾ കൊന്നു തിന്നു. ഒരാഴ്ച പ്രായമായ 5 ആട്ടിൻകുട്ടിളെയാണു തെരുവുനായ്ക്കൾ കൊന്നത്.
വീയപുരം 2-ാം വാർഡ് നന്നങ്കേരിൽ നൗഷാദിന്റെ വീട്ടിലായിരുന്നു സംഭവം. 3 മുട്ടനാട്ടിൻ കുട്ടിയും 2 പെണ്ണാട്ടിൻകുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്.
വീടിനു സമീപത്തെ തൊഴുത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്ന സമയത്തു തൊഴുത്തിൽ കൂട്ടമായി എത്തിയ തെരുവുനായ്ക്കൾ ആടുകളെ ആക്രമിക്കുകയായിരുന്നു.
രാവിലെ ഉടമ കറവയ്ക്കായി എത്തിയപ്പോഴാണു സംഭവം അറിയുന്നത്.
പ്രദേശത്തു മുൻപും തെരുവുനായ്ക്കളുടെ ശല്യം ഉണ്ടെന്നു പരാതി ഉണ്ടായിരുന്നു. വളർത്തു കോഴികളെയും താറാവുകളെയും ആക്രമിക്കുന്നതും സ്ഥിരമാണെന്നു പരാതിയുണ്ട്.
പല തവണ പരാതി നൽകിയിട്ടും അധികൃതർ വേണ്ട നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]