ഭീമനടി ∙ വെസ്റ്റ് എളേരി പഞ്ചായത്ത് ഭീമനടി വില്ലേജിലെ ജീരകപ്പാറയിൽ 2000 വർഷം മുമ്പുണ്ടായിരുന്ന മഹാശിലാ കാലഘട്ട സംസ്ക്കാരത്തിന്റെ ഭാഗമാണെന്ന് കരുതുന്ന ചെങ്കല്ലറ കണ്ടെത്തി. ചരിത്ര ഗവേഷകനും കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലെ ചരിത്രാധ്യാപകനുമായ ഡോ.
നന്ദകുമാർ കോറോത്ത്, പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം എന്നിവർ നടത്തിയ നിരീക്ഷണത്തിലാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ചെങ്കല്ലറ കണ്ടെത്തിയത്. മുകൾ ഭാഗത്ത് വൃത്താകൃതിയിൽ ഉള്ള ദ്വാരമുണ്ടെങ്കിലും മറ്റു ചെങ്കല്ലറകളിൽനിന്ന് വ്യത്യസ്തമായി ഇവിടെകണ്ടെത്തിയ ചെങ്കല്ലറയ്ക്കു താഴെ ഭാഗത്ത് കവാടമില്ല.
മുകൾ ഭാഗത്തുനിന്ന് ഒരു മീറ്റർ താഴേക്കു കൊത്തിയെടുത്ത നിലയിലാണ്. ഉൾഭാഗത്ത് നിറയെ ചെളി നിറഞ്ഞ അവസ്ഥയിലാണ്.
ജില്ലയിൽ ചീമേനി, തിമിരി, ബങ്കളം, പിലിക്കോട്, പനങ്ങാട്, തലയടുക്കം, ഉമ്മിച്ചി പൊയിൽ, വികാസ് നഗർ, ഭീമനടി, മടിക്കൈ, ബാനം, കുറ്റിക്കോൽ, ബന്തടുക്ക, പായം, പുത്തിഗെ, കല്യോട്ട്, കൂടൽ, പാത്തടുക്കം, കോടോത്ത്, വരഞ്ഞൂർ, ചുള്ളിക്കര തൂങ്ങൽ, കോളംകുളം, കല്ലഞ്ചിറ എന്നിവിടങ്ങളിൽനിന്ന് ചെങ്കല്ലറകൾ മുൻപ് കണ്ടെത്തിയിട്ടുണ്ട്.
ജീരകപ്പാറയിലെ ഭൂപ്രദേശത്തിന്റെ ഘടനയനുസരിച്ച് കൂടുതൽ ചെങ്കല്ലറകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]