
ഈറോഡ് ∙ സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ ഒട്ടേറെ പ്രദേശങ്ങളിൽ പുതിയ വ്യാപാര സമുച്ചയങ്ങൾ നിർമിക്കുകയും ബസ് സ്റ്റാൻഡ് ഉൾപ്പെടെ ഉദ്ഘാടനം ചെയ്യുകയും ചെയ്തെങ്കിൽ ഒന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. പലതവണ വ്യാപാര സമുച്ചയങ്ങളിലെ കടകൾക്കായി ലേലം നടന്നെങ്കിലും ഏറ്റെടുക്കാൻ ആളുണ്ടായില്ല.
അമിത വാടകയും കൂടുതൽ മുൻപണം കെട്ടിവെക്കേണ്ടതും വാടകയ്ക്കൊപ്പം ജിഎസ്ടിയും കെട്ടേണ്ടതിനാലുമാണിത്.ഈറോഡ് നഗരത്തിലെ ബസ് സ്റ്റാൻഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ ഇതോടു ചേർന്ന് ശക്തി റോഡിന്റെ ഭാഗത്ത് രണ്ടു നിലയിൽ ലിഫ്റ്റോടുകൂടി കെട്ടിടം നിർമിച്ചു.
അതിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഏകദേശം ഒന്നര വർഷം കഴിയുന്നു. എന്നാൽ കെട്ടിടത്തിലെ കടകൾ ലേലം വിളിച്ച് നൽകാൻ ഇതുവരെ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് കോർപറേഷൻ അധികാരികളോട് ചോദിച്ചപ്പോൾ ഒട്ടേറെത്തവണ ലേല നടപടികൾ നടന്നെങ്കിലും വ്യാപാരികൾ കടകൾ ഏറ്റെടുക്കാൻ തയാറാകുന്നില്ല എന്നാണ് മറുപടി ലഭിച്ചത്.
അമിതവാടകയാണ് എന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയതിനാൽ സംസ്ഥാന സർക്കാർ നിശ്ചയിച്ച വാടകയ്ക്ക് മാത്രമേ ലേലം ചെയ്യാൻ കഴിയൂ.
ഇതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. അതേസമയം പുതിയ കെട്ടിടം ബസ് സ്റ്റാൻഡിനു പിൻഭാഗത്ത് നിർമിച്ചതിനാൽ യാത്രക്കാർ സാധനങ്ങൾ വാങ്ങുന്നതിന് എത്തില്ല എന്നാണ് ലേലത്തിൽ പങ്കെടുത്ത വ്യാപാരി പറയുന്നത്. മാത്രമല്ല ഉയർന്ന വാടകയാണ് ആവശ്യപ്പെടുന്നത്.
വൈദ്യുതി ബില്ലും അധികമാണ്. ഇപ്പോൾ രാത്രി സമയങ്ങളിൽ ഇവിടം സാമൂഹികവിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമായി മാറിയിക്കുകയാണ്.
ബസ് സ്റ്റാൻഡിൽ രാത്രികാല പൊലീസ് പരിശോധനയും നടക്കുന്നില്ല.ഇതുപോലെ തന്നെ റെയിൽവേ സ്റ്റേഷനു സമീപത്തെ കാളമാട് ശിലയ്ക്കടുത്ത് നിർമിച്ച ലിഫ്റ്റും യന്ത്രപ്പടികളുമുള്ള ശീതീകരിച്ച വ്യാപാര സമുച്ചയം ഇപ്പോഴും പൂട്ടിക്കിടക്കുകയാണ്.
ഇതിന്റെയെല്ലാം ഉദ്ഘാടനം സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയിരുന്നു. എന്നാൽ ഇവ ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് ഇതുവരെ കഴിയാത്ത സാഹചര്യമാണുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]