
തിരുവനന്തപുരം∙ രാജ്യം എഴുപത്തിയൊൻപതാം സ്വാതന്ത്ര്യദിനം ആചരിച്ചപ്പോൾ, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി ഇന്ത്യൻ ആരോഗ്യമേഖലയിൽ നിർണായക സാന്നിധ്യമായ എച്ച്എല്‍എല്‍ ലൈഫ്കെയർ ലിമിറ്റഡ് എച്ച്എല്‍എല്ലിന്റെ പ്രവർത്തനങ്ങൾ അറുപതാം വാർഷികത്തിൽ. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമാണ് എച്ച്എല്‍എല്‍.
വജ്ര ജൂബിലി’യുടെ ഭാഗമായി എച്ച്എല്‍എല്‍ പുതിയ പദ്ധതികൾക്ക് തുടക്കമിട്ടു. മാനസികാരോഗ്യം, പോഷകാഹാരം, ഡിജിറ്റൽ ഹെൽത്ത്, വെറ്ററിനറി സേവനങ്ങൾ തുടങ്ങിയ പുതിയ മേഖലകളിലേക്കാണ് എച്ച്എല്‍എല്‍ കടക്കുന്നത്.പൊതുജനാരോഗ്യ രംഗത്തെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ചരിത്രമാണ് എച്ച്എല്‍എല്ലിനുള്ളത്.
ജനസംഖ്യാ വർധനവ് എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ 1966 മാർച്ച് 1-നാണ് എച്ച്എല്‍എല്‍ സ്ഥാപിതമായത്. ഇന്ന്, എച്ച്എല്‍എല്ലിന് എട്ട് അത്യാധുനിക നിർമ്മാണ യൂണിറ്റുകളും ഒരു കോർപ്പറേറ്റ് ആർ ആൻഡ് ഡി സെന്ററുമുണ്ട്.
1990-കളിൽ ആശുപത്രി ഉത്പന്നങ്ങളുടെ മേഖലയിലേക്ക് കടന്ന എച്ച്എൽഎൽ, 2000-ത്തോടെ സ്ത്രീകളുടെ ആരോഗ്യ ഉത്പന്നങ്ങൾ നിർമ്മിക്കാനും തുടങ്ങി.
മൂഡ്സ് കോണ്ടം, ബ്ലഡ് ബാഗ് എന്നിവയടക്കം 70-ലധികം ബ്രാൻഡുകൾ ഇന്ന് എച്ച്എൽഎൽ വിപണിയിലെത്തിക്കുന്നു.2000-കളിൽ നിർമ്മാണം, സംഭരണം, കൺസൾട്ടൻസി, രോഗനിർണയം, ഫാർമ റീട്ടെയിൽ ബിസിനസ്സ് തുടങ്ങി നിരവധി സേവനമേഖലകളിലേക്ക് കടന്ന എച്ച്എല്‍എല്‍, ഈ രംഗങ്ങളിലെ ഇടപെടലുകളിലൂടെ നിരക്കുകൾ ഏകീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു വരുന്നു. ‘അമൃത് ഫാർമസി’ എന്ന സംരംഭത്തിലൂടെ, ജീവൻ രക്ഷാ മരുന്നുകളും മറ്റ് മെഡിക്കൽ ഉത്പന്നങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസം നൽകാനും എച്ച്എല്‍എല്ലിന് സാധിച്ചു.
താങ്ങാനാവുന്ന നിരക്കിൽ ആർത്തവ കപ്പുകളും സാനിറ്ററി നാപ്കിനുകളും ലഭ്യമാക്കിയതിലൂടെ എച്ച്എല്‍എല്‍ ആർത്തവ ആരോഗ്യരംഗത്തും വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു.കോവിഡ്-19 കാലത്ത് കേന്ദ്ര സർക്കാരിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിച്ചുകൊണ്ട്, 230 ദശലക്ഷം പിപിഇ കിറ്റുകളും 59,873 വെന്റിലേറ്ററുകളും ഉൾപ്പെടെയുള്ള അവശ്യ ഉത്പന്നങ്ങൾ സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
ഈ നിർണായക ഘട്ടത്തിൽ രാജ്യത്തിന്റെ ആരോഗ്യസംവിധാനം തകരാതെ കാത്തുസൂക്ഷിക്കുന്നതിൽ എച്ച്എല്‍എല്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.വികസന പദ്ധതികളുടെ ഭാഗമായി, രാജ്യത്തുടനീളം ഹോളിസ്റ്റിക് ആൻഡ് വെൽനസ് ക്ലിനിക്കുകൾ ആരംഭിക്കാൻ എച്ച്എൽഎൽ ലക്ഷ്യമിടുന്നു.
കൂടാതെ, ഹിന്ദ്ലാബ്സ്, അമൃത് ശൃംഖലകൾ രാജ്യത്തിനകത്തും പുറത്തും വിപുലീകരിക്കാനും ആർത്തവ കപ്പ് സംരംഭം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും ‘സസ്റ്റെയിൻഡ്’ പോലുള്ള നൂതന പദ്ധതികളിലൂടെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനും എച്ച്എൽഎൽ ഒരുങ്ങുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]