ചെറുവത്തൂർ∙ പതിവ് തെറ്റിച്ചില്ല. കാസർകോടിന്റെ താരങ്ങളെ തേടി ഇത്തവണയും എത്തി കുട്ടനാട്ടിലെ ബോട്ട് ക്ലബ്ബുകൾ.
55 തുഴച്ചിലുകാർ ഇത്തവണ നെഹ്റു ട്രോഫി വള്ളം കളിയിൽ രണ്ട് ചുണ്ടനുകളിൽ ജില്ലയുടെ സാന്നിധ്യം അറിയിക്കും. കഴിഞ്ഞ കാലങ്ങളിൽ മത്സരത്തിൽ ഫൈനലിൽ പ്രവേശിച്ചിരുന്ന നിരണം ചുണ്ടനിലും ആദ്യമായി മത്സരരംഗത്ത് ഇറങ്ങുന്ന മാങ്കൊമ്പ് ടിബിസിയുടെ ചെറുതന ചുണ്ടനിലുമാണ് ഇത്തവണ ജില്ലയുടെ താരങ്ങൾ തുഴയെറിയുക. ചെറുതന ചുണ്ടനിൽ 45 പേരും നിരണം ചുണ്ടനിൽ 10 പേരുമാണ് തുഴയുന്നത്. കഴിഞ്ഞ മാസത്തിൽ തന്നെ ഇവർ പരിശീലനത്തിനായി കുട്ടനാട്ടിലെത്തിക്കഴിഞ്ഞു. ഓരോ തുഴച്ചിൽകാരനും ദിവസം 1500 രൂപയാണ് വേതനം നൽകുന്നത്.
വേഗമേറിയ തുഴച്ചിലും കൈയടക്കവുമാണ് ജില്ലയുടെ താരങ്ങളുടെ പ്രത്യേകത.
തെക്കൻ കേരളത്തിൽ നിന്ന് വിഭിന്നമാണിത്. ഇതാണ് ബോട്ട് ക്ലബ്ബുകൾ തുഴച്ചിൽകാരെ തേടി ഇവിടേക്കെത്തുന്നത്. മയിച്ച, കാര്യങ്കോട്, പൊടോതുരുത്തി, അച്ചാംതുരുത്തി എന്നിവിടങ്ങളിലെ വിവിധ ബോട്ട് ക്ലബ്ബുകളിലെ തുഴച്ചിലുകാരാണ് കുട്ടനാട്ടിലേക്ക് പോയിട്ടുള്ളത്. കേരളപ്പിറവി ദിനത്തിൽ തേജ്വസിനി പുഴയിൽ നടക്കുന്ന ഉത്തര മലബാർ ജലോത്സവത്തിൽ വിവിധ ടീമുകൾക്ക് വേണ്ടി തുഴയെറിയുന്ന തുഴച്ചിലുകാർക്ക് നെഹ്റു ട്രോഫിയിലെ പരിശീലനം ഏറെ ഗുണകരമാവുകയും ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]