യോഗ ക്ലാസുകൾ ഇന്നു തുടങ്ങും:
തൃശൂർ ∙ ജില്ലാ യോഗ അസോസിയേഷന്റെ പുതിയ യോഗ ക്ലാസുകൾ ഇന്ന് ആരംഭിക്കും. ദിവസവും രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയും ക്ലാസുകൾ ഉണ്ട്.
സ്ത്രീകൾക്കു മാത്രമായി ദിവസവും രാവിലെ 9 മുതൽ 10 വരെയും വൈകിട്ട് 4.30 മുതൽ 5.30 വരെയും പ്രത്യേകം ക്ലാസുകൾ ഉണ്ടായിരിക്കും. 9495552709.
സർപ്പബലിയും പായസ ഹോമവും
തിരുവില്വാമല ∙ പാമ്പാടി പാമ്പിൻ കാവിൽ നാളെ വൈകിട്ട് 6നു കൂട്ടായ സർപ്പബലിയും പായസ ഹോമവും നടക്കും.
പ്രതിഷ്ഠാദിനവും ഇല്ലംനിറയും
മായന്നൂർ ∙ മാരിയമ്മൻ ക്ഷേത്രത്തിൽ 21നു പ്രതിഷ്ഠാദിനാഘോഷവും ഇല്ലംനിറയും നടക്കും.
രാവിലെ 8 ന് ഇല്ലംനിറ, 12നു പ്രസാദ ഊട്ട് എന്നിവയുണ്ടാകും. തന്ത്രി മുണ്ടനാട്ട് കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികനാകും.
വൈദ്യുതി മുടക്കം
കൊരട്ടി ∙ കൊരട്ടിമുത്തി ടവർ, എംഎഎംഎച്ച്എസ്, കൊരട്ടി ജംക്ഷൻ, ഖന്നാനഗർ, ലത്തീൻ പള്ളി, ഗാന്ധിനഗർ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
സീറ്റ് ഒഴിവ്
മാള ∙ സിഎഫ്ഐ ബിഎഡ് കോളജിൽ സോഷ്യൽ സയൻസിൽ (ജനറൽ വിഭാഗം) സീറ്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും.
9496991494. പേരാമംഗലം∙ കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള പേരാമംഗലം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സെന്ററിൽ എംബിഎ കോഴ്സിൽ എല്ലാ വിഭാഗത്തിലും സീറ്റൊഴിവ്.
26ന് മുൻപ് ഹാജരാകണം. 7012812984. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]