
പുനലൂർ ∙ അഷ്ടമംഗലം മഹാവിഷ്ണു–ഭഗവതി ക്ഷേത്രത്തിൽ 2 കൊടിമരങ്ങളുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട തൈലാധിവാസം നടത്തി.
ഇന്നലെ ക്ഷേത്രം പന്തലിൽ പ്രത്യേകം തയാറാക്കിയ എണ്ണത്തോണിയിൽ എണ്ണ നിക്ഷേപിക്കാൻ നൂറുകണക്കിനു ഭക്തരാണ് ഒത്തുകൂടിയത്. കഴിഞ്ഞമാസം 29ന് എണ്ണ കാച്ചൽ ചടങ്ങുകൾ ആചാര വിധിപ്രകാരം നടന്നിരുന്നു.
1650 ലീറ്റർ എള്ളെണ്ണയും 65ൽ പരം ഔഷധ അങ്ങാടിക്കൂട്ടുകളും ചേർത്തു തയാറാക്കിയ തോണിയിലേക്കാണ് ധ്വജവൃക്ഷങ്ങൾ കിടത്തിയിരിക്കുന്നത്. നേരത്തെ കോട്ടയം – പാലായിൽ നിന്ന് ക്ഷേത്രത്തിൽ എത്തിച്ച തേക്കിൻ വൃക്ഷങ്ങൾ സപ്തതി കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടിന്റെ മേൽനോട്ടത്തിലാണു രൂപപ്പെടുത്തിയത്.
ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ പ്രതിനിധി ചടങ്ങുകൾക്കു കാർമികത്വം വഹിച്ചു. രാവിലെ മഹാവിഷ്ണു ക്ഷേത്രത്തിൽ നവകവും പ്രത്യേക പൂജകളും ഉണ്ടായിരുന്നു.
ദേവസ്വം അസി. കമ്മിഷണർ എസ്.വിനോദ്, സബ് ഗ്രൂപ്പ് ഓഫിസർ ഡി.ഉണ്ണിക്കൃഷ്ണൻ നമ്പ്യാതിരി,ക്ഷേത്ര ഉപദേശക സമിതി മുൻ ഭാരവാഹികൾ, മണിയാർ, അഷ്ടമംഗലം, ഇടക്കുന്ന്, എരിച്ചക്കൽ കരകളിൽ നിന്നുള്ള ഭക്തർ എന്നിവർ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]