
തിരുവനന്തപുരം∙ മണ്ണെണ്ണ വാതിൽപടിയായി റേഷൻ കടകളിൽ എത്തിക്കണമെന്നും കൃത്യമായ അളവിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ അംഗീകാരമുള്ള മീറ്റർ ഘടിപ്പിച്ച വാഹനത്തിൽ കൊണ്ടുവന്നു വിതരണം ചെയ്യണമെന്നും ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വാതിൽപടി വിതരണം സംബന്ധിച്ച് 3 മാസത്തിനകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 240ൽ പരം മണ്ണെണ്ണ മൊത്ത വ്യാപാരികൾ ഉണ്ടായിരുന്നത് 30ൽ താഴെയായി ചുരുങ്ങി.
മൊത്തവ്യാപാര ഡിപ്പോകൾ ഇല്ലാത്ത താലൂക്കുകളിൽ മിനിമം സൗകര്യങ്ങൾ ഉള്ളവർക്കു മാത്രമേ അവ അനുവദിക്കാൻ പാടുള്ളൂ. പെട്രോളിയം ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന സപ്ലൈകോ ഉൾപ്പെടെയുള്ളവയെ വിതരണച്ചുമതല ഏൽപിക്കണം. മൊത്തവ്യാപാരി ഡിപ്പോകൾക്ക് അനുവദിക്കുന്നത് പോലെയുള്ള ഷോർട്ടേജ് റേഷൻ വ്യാപാരികൾക്കും അനുവദിക്കണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി.
മുഹമ്മദാലിയും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]