ദില്ലി: ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് പിന്തുണ തേടി ബിജെപി. പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടേക്കും.
പ്രതിപക്ഷത്തിന്റെ പിന്തുണയും സിപി രാധാകൃഷ്ണൻ തേടുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്നലെ വ്യക്തമാക്കിയിരുന്നു .ഐക്യകണ്ഠേന ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കമെന്നും ബിജെപി വ്യക്തമാക്കിയിരുന്നു. അതേസമയം, തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡിഎംകെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മഹാരാഷ്ട്ര ഗവർണർന്ന നിലയിൽ മികച്ച വ്യക്തിത്വമാണ് സിപി രാധാകൃഷ്ണന്റേതെന്ന് ശിവസേന ഉദ്ധവ് താക്കറെ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.
അതേസമയം, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയെ നിര്‍ത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് മല്ലികാർജ്ജുൻ ഖർഗെയുടെ അദ്ധ്യക്ഷതയിൽ യോഗം നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]