
ടെൽ അവീവ്∙ ഗാസയിൽ
നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും ഹമാസ് ബന്ദികളാക്കിയവരെ ഉടൻ മോചിപ്പിക്കുന്നതിനുള്ള കരാർ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രക്ഷോഭം. പതിനായിരക്കണക്കിന് പേരാണ് ഞായറാഴ്ച ടെൽ അവീവിലെ ‘ഹോസ്റ്റേജസ് സ്ക്വയറിൽ’ നടന്ന പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തത്.
പ്രതിഷേധങ്ങളെ വിമർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ഇത്തരം പ്രക്ഷോഭങ്ങൾ ഹമാസിന്റെ നിലപാട് കൂടുതൽ കടുപ്പിക്കുമെന്നും ബന്ദികളുടെ മോചനം മന്ദഗതിയിലാക്കുമെന്നും പറഞ്ഞു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളും യുദ്ധം വ്യാപിക്കുന്നതിനെ എതിർക്കുന്നവരും രാജ്യത്ത് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ബോംബാക്രമണങ്ങൾക്ക് പിന്നാലെ ഗാസ നഗരത്തിലെ തെക്കൻ സെയ്തൂൺ പരിസരത്ത് നിന്ന് ആയിരക്കണക്കിന് പേരാണ് പലായനം ചെയ്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞദിവസം ഗാസയിൽ ഉടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 40 പേരാണ് കൊല്ലപ്പെട്ടത്. ഗാസ സിറ്റിയിൽ നിന്ന് പത്ത് ലക്ഷം ആളുകളെ ബലമായി തെക്കൻ പ്രദേശങ്ങളിലെ ക്യാംപുകളിലേക്ക് മാറ്റാനാണ് ഇസ്രയേലിന്റെ നീക്കം.
എന്നാൽ തങ്ങളുടെ സൈന്യം ഗാസ സിറ്റിയിൽ എപ്പോൾ പ്രവേശിക്കുമെന്ന് ഇസ്രയേൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച്, ഗാസയില് കുറഞ്ഞത് 1.9 ദശലക്ഷം ആളുകൾ (ജനസംഖ്യയുടെ 90%) ഇതിനോടകം പലായനം ചെയ്തിട്ടുണ്ട്.
ഇസ്രയേലിന്റെ ആക്രമണത്തിൽ 61,000-ത്തിലധികം പലസ്തീനികളാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]