
ലണ്ടൻ: സൂപ്പർമാൻ സിനിമകളിൽ മുഖ്യവില്ലനായിരുന്ന ജനറൽ സോഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രശസ്ത ഇംഗ്ലീഷ് നടൻ ടെറൻസ് സ്റ്റാംമ്പ് അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെ നീളുന്ന അഭിനയ മുഹൂർത്തങ്ങൾക്കൊടുവിലാണ് ടെറൻസ് സ്റ്റാംമ്പിന്റെ അന്ത്യം.
ദി അഡ്വഞ്ചേഴ്സ് ഓഫ് പ്രിസില്ല, ക്വീൻ ഓഫ് ദി ഡെസേർട്ട്, ഫാർ ഫ്രം ദി മാഡിംഗ് ക്രൗഡ്, വാൽക്കറി തുടങ്ങിയ ചിത്രങ്ങളിൽ ഓസ്കാർ നോമിനേഷൻ നേടിയ ടെറൻസ് സ്റ്റാംമ്പ് അഭിനയിച്ചിട്ടുണ്ട്. 87ാം വയസിലാണ് അന്ത്യം.
ഞായറാഴ്ച രാവിലെയാണ് ടെറൻസ് സ്റ്റാംമ്പ് അന്തരിച്ചതെന്നാണ് അദ്ദേഹത്തിന്റെ കുടുംബം റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പ്രതികരിച്ചത്. 1938 ജൂലൈ 22 ന് കിഴക്കൻ ലണ്ടനിലെ സ്റ്റെപ്നിയിൽ ജനിച്ച ടെറൻസ്, ഗ്രാമർ സ്കൂളിലെ പഠനത്തിന് ശേഷമാണ് പരസ്യമേഖലയിലേക്ക് എത്തിയത്. നാടക സ്കൂളിൽ ചേരാൻ സ്കോളർഷിപ്പ് നേടിയ ശേഷം 1960 കളിലാണ് ടെറൻസ് പ്രശസ്തിയിലേക്ക് ഉയർന്നത്.
18-ാം നൂറ്റാണ്ടിലെ ഒരു നിഷ്കളങ്കനായ യുവ നാവികനെക്കുറിച്ചുള്ള 1962 ലെ ചിത്രമായ ബില്ലി ബഡ് എന്ന ചിത്രത്തിലെ ടൈറ്റിൽ വേഷത്തിലാണ് ടെറൻസ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം മികച്ച സഹനടനുള്ള ഓസ്കാർ നോമിനേഷനും മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബും നേടിക്കൊടുത്തു.
മിന്നുന്ന വില്ലനായി ടെറൻസ് പ്രശസ്തി നേടി. സൂപ്പർ മാൻ 1, സൂപ്പർമാൻ 2 വിലെ ജനറൽ സോഡ്, കഥാപാത്രം മികച്ച വില്ലൻ കഥാപാത്രങ്ങളിലേക്ക് ടെറൻസിനെ എത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]