കണ്ണൂർ∙ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതി ഉൾപ്പെടെ 6 പേരെ എംഡിഎംഎയുമായി മട്ടന്നൂർ
പിടികൂടി. ചാലോട് മുട്ടന്നൂരിലെ ഒരു ഹോട്ടലിൽ വച്ചാണ് ഡാൻസാഫ് ടീം അംഗങ്ങൾ ഇവരെ പിടികൂടിയത്.
പാലയോട് സ്വദേശികളായ മജ്നാസ്, കെ.സഞ്ജയ്, ഏച്ചൂർ സ്വദേശിനി രജിന രമേശൻ, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ്, ചെമ്പിലോട് സ്വദേശി സഹദ്, പഴയങ്ങാടി സ്വദേശി കെ.ശുഹൈബ് എന്നിവരെയാണ് പിടികൂടിയത്. സഞ്ജയ് ഷുഹൈബ് കേസിലെ ആറാം പ്രതിയാണ്.
ഇവരിൽനിന്ന് 27.82 ഗ്രാം എംഡിഎംഎ, ഇലക്ട്രോണിക് ത്രാസ്, സിബ് ലോക്ക് കവറുകൾ, 500 രൂപ നോട്ടുകൾ തുടങ്ങിയവ കണ്ടെടുത്തു.
മട്ടന്നൂർ എസ്എച്ച്ഒ എം.അനിലിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ പി. സജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രാഹുൽ, നിഷാദ് സിവിൽ പൊലീസ് ഓഫിസർമാരായ ധനേശൻ, നിപിൻ, അതുല്യ, രാജേഷ് എന്നിവർ ചേർന്നാണ് പ്രതികളെ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

