
പിഞ്ചുകുഞ്ഞുങ്ങളടക്കം കുട്ടികളെ പീഡിപ്പിക്കാന് കാമുകന് ഒത്താശ ചെയ്ത ബേബിസിറ്ററിന് നൂറുവർഷം തടവു ശിക്ഷ. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ പരിപാലിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ബ്രിട്ട്നി മേ ലിയോൺ എന്ന സ്ത്രീയാണ് താൻ നോക്കിയിരുന്ന കുട്ടികളെ കാമുകന് ലൈംഗിക പീഡനത്തിന് ഇരയാക്കാൻ വിട്ടു നൽകിയത്.
കുട്ടികളിൽ ഒരാൾക്ക് മൂന്നു വയസ്സിൽ താഴെ മാത്രമാണ് പ്രായം. സാൻ ഡീഗോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡി.എ.
സമ്മർ സ്റ്റീഫന്റെ റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് 31 -കാരിയായ ബ്രിട്ട്നി മുന്ന് പെൺകുട്ടികളെ ആണ് തന്റെ കാമുകന് എത്തിച്ചുകൊടുത്തത്. കാമുകനോടൊപ്പം ബ്രിട്ട്നിയും കുട്ടികളെ പീഡിപ്പിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇരയാക്കപ്പെട്ട കുട്ടികളിൽ രണ്ടു പേർക്ക് ഏഴു വയസ്സും ഒരാൾക്ക് മൂന്നു വയസ്സുമാണ് പ്രായം.
കൂടാതെ ഇവരിൽ രണ്ടുപേർ ഓട്ടിസം ബാധിതരും ഒരാൾ സംസാരശേഷിയില്ലാത്ത കുട്ടിയുമാണ്. തനിക്കെതിരെ ചാർജ് ചെയ്യപ്പെട്ട
കുറ്റങ്ങൾ ബ്രിട്ട്നി മേ ലിയോൺ കോടതിയിൽ സമ്മതിച്ചതോടെ ഇവർക്ക് 100 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ കോടതി വിധിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകൽ, മോഷണം, ലൈംഗിക പീഡനം എന്നീ കുറ്റകൃത്യങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇവരുടെ കാമുകനായ സാമുവലിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2021 -ൽ പരോളില്ലാതെ എട്ട് ജീവപര്യ തടവിന് ശക്ഷിച്ചിരുന്നു. പീഡനത്തെ അതിജീവിച്ച കുട്ടികളിൽ ഒരാൾ ലിയോണിനൊപ്പം എവിടെയും പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അമ്മയോട് പറഞ്ഞതോടെയാണ് ഈ ക്രൂരകൃത്യങ്ങൾ പുറംലോകം അറിഞ്ഞത്.
തുടർന്ന് ഈ കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പരിശോധനയിൽ സാമുവൽ കാബ്രേരയുടെ കാറിൽ നിന്ന് പോലീസ് ഒരു ഡബിൾ ലോക്ക് ചെയ്ത പെട്ടി കണ്ടെത്തി.
അതിൽ ആറ് കമ്പ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ ഉണ്ടായിരുന്നു. ലിയോണും കാബ്രേരയും കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതും മയക്കുമരുന്ന് നൽകുന്നതും ആക്രമിക്കുന്നതുമായ നൂറുകണക്കിന് വീഡിയോകൾ ആയിരുന്നു ആ ഹാർഡ് ഡ്രൈവുകളിൽ ഉണ്ടായിരുന്നത്.
കൂടാതെ, നോർത്ത് കൗണ്ടിയിലെ വിവിധ വസ്ത്രശാലകളിലെ ട്രയൽ മുറികളിലും കുളിമുറികളിലും ഇവർ സ്ഥാപിച്ച ക്യാമറകൾ വഴി സ്ത്രീകളെയും പെൺകുട്ടികളെയും രഹസ്യമായി പകർത്തിയ ഡസൻ കണക്കിന് വീഡിയോകളും ഉണ്ടായിരുന്നു. കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് ആൻഡ് റീഹാബിലിറ്റേഷന്റെ കണക്കനുസരിച്ച്, 50 വയസ്സ് തികഞ്ഞ കുറ്റവാളികൾക്ക് കുറഞ്ഞത് 20 വർഷത്തെ തടവിന് ശേഷം പരോളിന് അർഹതയുണ്ട്.
അതിനാൽ തന്നെ ലിയോണിന് 100 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും, 50 വയസ്സ് തികഞ്ഞതിന് ശേഷം പരോൾ അനുവദിച്ചാൽ, ലിയോണിന് സ്വതന്ത്രയായി പുറത്തിറങ്ങാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]