
പ്രോത്സാഹന ധനസഹായം:അപേക്ഷ ക്ഷണിച്ചു
ബത്തേരി ∙ താലൂക്കിലെ സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 2023-24, 2024-25 വർഷങ്ങളിൽ എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ വിദ്യാർഥികളിൽ നിന്നു പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 27 ന് അകം ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡെവലപ്മെന്റ് ഓഫിസിലോ, പൂതാടി, ബത്തേരി, ചീങ്ങേരി, പുൽപള്ളി, നൂൽപുഴ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിലോ നൽകണം.
04936 221074
പ്രമോട്ടർ നിയമനം
കൽപറ്റ ∙ പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 18നും 40 നും ഇടയിൽ പ്രായമുള്ള പട്ടികജാതിക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർ അതതു തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലുള്ളവരായിരിക്കണം.22 ന് അകം കലക്ടറേറ്റിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. അപേക്ഷാ ഫോം ബ്ലോക്ക്, നഗരസഭാ പട്ടികജാതി വികസന ഓഫിസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫിസിലും ലഭിക്കും.
04936 203824.
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ പള്ളിക്കുന്ന് നിർമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നഴ്സിങ് അസിസ്റ്റന്റ്, പ്രീ പ്രൈമറി ടിടിസി, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾക്ക് 30 വരെ അപേക്ഷിക്കാം. 9526983737.
ലക്ചറർ നിയമനം
മേപ്പാടി ∙ ഗവ.
പോളി ടെക്നിക്കൽ മെക്കാനിക്കൽ എൻജിനീയറിങ് ലക്ചറർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 19നു രാവിലെ 10.30ന്. 9400006454.
വിവരങ്ങൾ നൽകണം
കൽപറ്റ ∙ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിൽ അംഗങ്ങളായ സ്കാറ്റേഡ് വിഭാഗം തൊഴിലാളികൾ അംഗത്വ വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയറിൽ 30 ന് അകം നൽകണം.
04936 204344.
ടിക്കറ്റ് കൗണ്ടർ സമയം നീട്ടി
കൽപറ്റ ∙ എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നീട്ടി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]