
കോടഞ്ചേരി∙ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപ്പാത വന്നു കഴിഞ്ഞാൽ ചെമ്പുകടവിൽ നിന്നു വയനാട്ടിലെത്താൻ പത്തു മിനിറ്റ് പോലും വേണ്ടി വരില്ലെന്നും, നാടാകെ മാറാനും കാർഷിക, ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവിനും തുരങ്കപ്പാത കാരണമാകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പുകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മഴ വകവയ്ക്കാതെയാണു പാലത്തിലൂടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജനങ്ങളോടൊത്ത് നടന്ന് നാട
മുറിച്ചും പാലത്തിന് ഒരു വശത്ത് സ്ഥാപിച്ച ഉദ്ഘാടന ശിലാഫലകം അനാഛാദനം ചെയ്തും സമ്മേളന വേദിയിലേക്ക് എത്തിയത്.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സി.എസ്.അജിത്, മുൻ എംഎൽഎ ജോർജ് എം.തോമസ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ്, പഞ്ചായത്ത് അംഗങ്ങളായ വനജ വിജയൻ, സിസിലി കൊട്ടൂപ്പള്ളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജെ.ജോൺസൺ, വിൻസന്റ് വടക്കേമുറിയിൽ, ഷാജു ചൊള്ളാമഠം, അബൂബക്കർ മൗലവി, മാത്യു ചെമ്പോട്ടിക്കൽ, പോൾസൺ അറയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പുകടവ് യൂണിറ്റ് പ്രസിഡന്റ് കുര്യൻ വട്ടപ്പലം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി.ഷിനി, അസിസ്റ്റന്റ് എൻജിനീയർ എൻ.ബൈജു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]