
നടുവണ്ണൂർ ∙ യാത്രാ സൗകര്യമില്ലാത്തതിനാൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് അര കിലോമീറ്റർ ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ കാട്ടു വഴി താണ്ടി.
കോട്ടൂർ പഞ്ചായത്തിലെ വാകയാട് കല്ലൂട്ട് കുന്ന് ആദിവാസി ഉന്നതിയിൽ താമസിക്കുന്ന വിശ്വനാണ് ഈ ദുരനുഭവം. പഞ്ചായത്തിലെ 13 ാം വാർഡിൽ അംബേദ്കർ ഉന്നതിയിൽ നിന്ന് വിശ്വനെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കാൻ വാഹന സൗകര്യമുള്ള സ്ഥലത്തേക്കു യുവാക്കൾ സ്ട്രെച്ചറിൽ ചുമന്നാണ് എത്തിച്ചത്.
ഉന്നതിയിൽ 16 കുടുംബങ്ങളാണ് താമസിക്കുന്നത്.
റോഡ്, സാംസ്കാരിക നിലയം ഉൾപ്പെടെ ഉന്നതിയിലെ മറ്റു അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി രൂപ സർക്കാർ അനുവദിക്കുകയും കുടുംബങ്ങൾ ഇതിനായി സൗജന്യമായി ഭൂമി വിട്ടു നൽകുകയും ചെയ്തിരുന്നു. വികസനം കടലാസിൽ ഒതുങ്ങിയെന്നാണു ഉന്നതി നിവാസികളുടെ ആശങ്ക.
അംബേദ്കർ ഉന്നതി സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച തുകയിൽ റോഡ് ഉൾപ്പെടെയുള്ള വികസന പ്രവൃത്തി പൂർത്തിയാകുന്നതോടെ യാത്രാ പ്രശ്നത്തിനു പരിഹാരമാകുമെന്ന് കെ.എം.സച്ചിൻദേവ് എംഎൽഎ പറഞ്ഞു.
പ്രക്ഷോഭം സംഘടിപ്പിക്കും
നടുവണ്ണൂർ ∙ കോട്ടൂർ പഞ്ചായത്തിലെ വാകയാട് കല്ലൂട്ട് കുന്ന് ആദിവാസി ഉന്നതിക്കു സർക്കാർ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതി ഫണ്ടിൽ വികസന പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് കേരളീയ പട്ടിക ജന സമാജം ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നിർമല്ലൂർ ബാലൻ ഉദ്ഘാടനം ചെയ്തു.
പി.ടി.ഉദയൻ അധ്യക്ഷത വഹിച്ചു. ശശി ഉള്ളിയേരി, എ.കെ.അറുമുഖൻ, പി.എം.വിജയൻ, പി.എം.ബി.നടേരി, ഊരു മൂപ്പൻ കെ.സുനീഷ്, കെ.രനീഷ്, മോഹൻദാസ് കൂമുള്ളി, കെ.സുനീർ, കെ.അനന്തു എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]