
ഡല്‍ഹി പൊലീസില്‍ ആയുധപരിശീലനത്തിന്റെ ചുമതല വഹിക്കുന്ന മലയാളി സബ് ഇന്‍സ്പെക്ടര്‍ രഘുനാഥന് പാവൂരിന് രാഷ്ട്രപതിയുടെ മെഡല്‍. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍ നല്‍കിയാണ് രഘുനാഥന്റെ സേവനത്തെ ആദരിച്ചത്.
ഡല്‍ഹി പൊലീസില്‍ ആര്‍മര്‍ ട്രെയിനിങ് ആന്‍ഡ് വെപ്പണ്‍സ് ഹാന്ഡ്ലിങ് വിഭാഗത്തിലാണ് രഘുനാഥന് പാവൂര്‍ സേവനമനുഷ്ഠിക്കുന്നത്.കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍–കാണിയേരി പാവൂര്‍ ഹൗസില്‍ കെ.ടി.കോരന്റെ മകനാണ് രഘുനാഥന് പാവൂര്‍. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലാണ് താമസം.
രഘുനാഥനൊപ്പം ഡല്‍ഹി പൊലീസിലെ 18 ഉദ്യോസ്ഥര്‍ കൂടി രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് അര്‍ഹരായി. മൂന്നുപേര്‍ക്ക് വിശിഷ്ടസേവനത്തിനും 15 പേര്‍ക്ക് സ്തുത്യര്ഹസേവനത്തിനുമാണ് പുരസ്കാരം ലഭിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]