രാമനാട്ടുകര∙ നഗരത്തിൽ നിന്നു സർവീസ് നടത്തുന്ന ചില മിനി ബസുകൾ ദേശീയപാത സർവീസ് റോഡ് ഒഴിവാക്കി പോകുന്നത് യാത്രക്കാരെ വലയ്ക്കുന്നു. ബസ് സ്റ്റാൻഡിൽ നിന്നു മെഡിക്കൽ കോളജ്, പന്തീരാങ്കാവ്, പെരുമണ്ണ, വാഴയൂർ, കക്കോവ്, എടവണ്ണപ്പാറ ഭാഗങ്ങളിലേക്കു പോകുന്ന മിക്ക മിനി ബസുകളും വഴി മാറിയാണ് ഓട്ടം. ഇതിനാൽ ബസിൽ കയറാൻ ദേശീയപാതയിലേക്ക് പ്രവേശിക്കേണ്ട
അവസ്ഥയിലാണ് യാത്രക്കാർ. അഴിഞ്ഞിലം മേൽപാലം പരിസരത്തു നിന്നു സർവീസ് റോഡിലൂടെ നഗരത്തിലേക്ക് വരുന്ന ബസുകൾ തളി ക്ഷേത്രപരിസരത്തെ എൻട്രി പോയിന്റിലൂടെ ദേശീയപാതയിലേക്ക് പ്രവേശിക്കും.
പിന്നീട് രാമനാട്ടുകര മേൽപാലത്തിന് സമീപത്തുള്ള എക്സിറ്റ് പോയിന്റിൽ നിന്നാണു വീണ്ടും സർവീസ് റോഡിലേക്ക് കടക്കുക.
രാമനാട്ടുകരയിൽ നിന്നു അഴിഞ്ഞിലം ഭാഗത്തേക്കുള്ള ബസുകളും പലപ്പോഴും ദേശീയപാത വഴിയാണ് ഓട്ടം. ദിൽകുഷ് പമ്പ് പരിസരത്തെ എൻട്രി പോയിന്റിൽ നിന്നു ദേശീയപാതയിൽ പ്രവേശിച്ച് പിന്നീട് അന്നപൂർണ ഹോട്ടൽ പരിസരത്തെ എക്സിറ്റ് പോയിന്റിൽ നിന്നാണു സർവീസ് റോഡിലേക്ക് കയറുന്നത്. ഇതിനാൽ അഴിഞ്ഞിലം ഭാവന സ്റ്റോപ്, പാറമ്മൽ, പൊറ്റപ്പടി, സേവാമന്ദിരം ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ ദുരിതത്തിലാണ്.
ജനങ്ങൾ എൻട്രി പോയിന്റിലൂടെ ദേശീയപാതയിലേക്ക് കയറി ഏറെ ദൂരം നടന്നാണ് ബസിൽ കയറുന്നത്.
ബസുകൾ വഴി മാറിപ്പോകുന്നതു സംബന്ധിച്ച് നാട്ടുകാർ രാമനാട്ടുകര സബ് ആർടിഒയ്ക്ക് പരാതി നൽകി.അതേസമയം പാതയോരത്തെ ഓട നിർമാണം പൂർത്തിയാക്കാത്തതിനാൽ സേവാമന്ദിരം പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിൽ ഗതാഗത നിയന്ത്രണമുണ്ട്.
ഇവിടെ കോൺക്രീറ്റ് ബാരിക്കേഡ് വച്ചതും റോഡ് തകർന്നതും ബസുകൾക്ക് കടന്നു പോകാൻ പ്രയാസമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]