
ചെത്തോങ്കര ∙ ചാഞ്ഞു നിന്നിരുന്ന വൈദ്യുതത്തൂണിന് കരിങ്കല്ലുകൾ ഉപയോഗിച്ച് താങ്ങുകൊടുത്ത് കെഎസ്ഇബി അധികൃതർ. റാന്നി എസ്സി ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലാണീ വിചിത്ര കാഴ്ച.പുനലൂർ–മൂവാറ്റുപുഴ പാതയിൽ സ്കൂളിനു മുന്നിലൂടെ ചെത്തോങ്കര–അത്തിക്കയം പാതയിലേക്കു വൈദ്യുതി ലൈനുകൾ വലിച്ചിട്ടുണ്ട്.
11 കെവി, എൽടി ലൈനുകളാണിത്. ഈ റോഡിനോടു ചേർന്നു വയലിൽ ഇരുമ്പു തൂൺ സ്ഥാപിച്ചിട്ടുണ്ട്.
ഇതാണ് അടിത്തറയിളകി ചരിഞ്ഞു നിന്നിരുന്നത്. മരങ്ങൾ ലൈനിൽ വീണപ്പോഴാണ് ചരിഞ്ഞത്.
സ്കൂൾ അധികൃതർ കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല.
സ്കൂൾ വിദ്യാർഥികൾ നേരിടുന്ന അപകട ഭീഷണി മനോരമയിൽ ചിത്രം സഹിതം വാർത്തയായതോടെയാണ് കെഎസ്ഇബി ജീവനക്കാർ ഇടപെട്ടത്.
എന്നിട്ടും തൂൺ ഉറപ്പിക്കാൻ അവർ തയാറായില്ല. തൂൺ നിവർത്തിയ ശേഷം ചരിയാതിരിക്കാൻ 2 കരിങ്കല്ലുകൾ റോഡിന്റെ സംരക്ഷണഭിത്തിയിൽ ഉറപ്പിച്ചിരിക്കുകയാണ്. കല്ലുകളുടെ ബലത്തിലാണ് തൂൺ നേരെ നിൽക്കുന്നത്.
കല്ലുകൾ തെന്നിപ്പോയാൽ അപകടം ഉറപ്പ്. പ്രവൃത്തി ദിവസങ്ങളിൽ ആയിരത്തോളം വിദ്യാർഥികൾ നടന്നു പോകുന്ന റോഡിലാണ് കെണി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]