
കാഞ്ഞിരപ്പുഴ ∙ കനത്ത മഴയെത്തുടർന്നു കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകളും ശിരുവാണി ഡാമിന്റെ സ്ലൂയിസ് ഷട്ടറും ഉയർത്തി. വൃഷ്ടി പ്രദേശത്തു കനത്ത മഴയെ തുടർന്നാണു കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു സ്പിൽവേ ഷട്ടറുകളും 15 സെന്റിമീറ്റർ വീതം ഉയർത്തിയത്.
കഴിഞ്ഞ ദിവസം ഏഴു സെന്റിമീറ്റർ വീതം ഉയർത്തിയിരുന്നു. ഇതാണ് 15 സെന്റിമീറ്ററാക്കി ഉയർത്തിയത്. 97.50 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ ഇന്നലെ 96.37 മീറ്റർ ജലനിരപ്പെത്തിയിരുന്നു.
ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്നു ശിരുവാണി ഡാമിലെ സ്ലൂയിസ് ഷട്ടർ 50 സെന്റിമീറ്റർ അധികൃതർ ഉയർത്തി. ഡാമിലെ അനുവദനീയമായ ജലനിരപ്പ് 877 മീറ്ററാണ്.
ഇന്നലെ രാവിലെ 876.49 മീറ്ററിൽ എത്തിയിരുന്നു ജലനിരപ്പ്. മഴ കനക്കുന്നതിനാൽ ഷട്ടർ കൂടുതൽ ഉയർത്തേണ്ടി വരുമെന്നു അധികൃതർ പറഞ്ഞു.അട്ടപ്പാടി പ്രദേശത്തുള്ളവരും ഭവാനിപ്പുഴ, ശിരുവാണിപ്പുഴ എന്നിവയുടെ തീരത്തു താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നു കേരള ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]