
കോന്നി ∙ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വീടിന്റെ മതിലിലും ഗേറ്റിലും ഇടിച്ചശേഷം റോഡിന്റെ തിട്ടയിലിടിച്ചു നിന്നു. ബസിന്റെ മുൻഭാഗവും വശവും തകർന്ന് രണ്ടു യാത്രക്കാർക്കു പരുക്കേറ്റു.
പൂവൻപാറ നീതു ഭവൻ നിഖിൽ രാമു (24), കോന്നി ചേരിയിൽ മേപ്പുറത്ത് വൈഷ്ണവി പ്രകാശ് (19) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ എലിയറയ്ക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മ്ലാന്തടത്ത് ഇന്നലെ രാവിലെ 10.30ന് ആണ് സംഭവം.
പത്തനംതിട്ട– പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.
പത്തനംതിട്ടയിൽനിന്ന് പുനലൂരിലേക്ക് പോകുകയായിരുന്നു. അമിത വേഗത്തിലായിരുന്ന ബസ് ഇടതുവശത്തേക്കു മാറി വീടിന്റെ മതിലിൽ ഇടിച്ചശേഷം മറ്റൊരു വീടിന്റെ മതിലും തകർത്ത് റോഡിനു കുറുകെയായി വലതുഭാഗത്തേക്കു പോയി തിട്ടയിലിടിച്ചു നിൽക്കുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.
പിൻവശത്തെ വാതിലിന്റെ ഭാഗവും തകർന്നിട്ടുണ്ട്. ബസ് മറിയാതിരുന്നതും കൂടുതൽ യാത്രക്കാരില്ലാതിരുന്നതും ഈ സമയം മറ്റു വാഹനങ്ങൾ വരാതിരുന്നതും അപകടത്തിന്റെ വ്യാപ്തി കുറച്ചു.
നല്ല മഴയുള്ള സമയത്താണ് അപകടമുണ്ടായത്. റോഡിന്റെ ഇടതു ഭാഗത്തു കെട്ടിക്കിടന്ന വെള്ളത്തിലൂടെ പൂട്ടുകട്ടയിട്ട നടപ്പാതയിലേക്കു കയറി നിയന്ത്രണം നഷ്ടപ്പെട്ടാണ് വീടിന്റെ മതിലിൽ ഇടിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]