
ആലപ്പുഴ ∙ തിക്കിത്തിരക്കി, മണിക്കൂറുകൾ നിന്ന്, മഴ നനഞ്ഞു നെഹ്റു ട്രോഫി വള്ളംകളി കാണുന്ന രീതിക്ക് ഇത്തവണയും മാറ്റമുണ്ടായേക്കില്ല. വിവിധ ഗാലറികളിലായി ഏകദേശം 10,000 സീറ്റുകൾ ഒരുക്കുമ്പോൾ അതിന്റെ നാലിരട്ടിയോളം ടിക്കറ്റുകളാണു വിൽക്കുന്നത്.
8 നിരക്കുകളിലായി 40,600 ടിക്കറ്റുകളാണ് ഈ വർഷം വിൽപനയ്ക്കെത്തുന്നത്. ഗാലറികളിൽ ഉൾക്കൊള്ളാനാകുന്നതിനേക്കാൾ കൂടുതൽ പേർ എത്തുന്നതോടെ നടപ്പാതയിലും കായലിന്റെ അരികിലെ കൈവരിയിൽ പിടിച്ചും വള്ളംകളി പ്രേമികൾ നിൽക്കും.
ഇവരാണു മണിക്കൂറുകൾ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. പണം മുടക്കി ടിക്കറ്റെടുത്തു വരുന്നവർ ദിവസം മുഴുവൻ നിന്നു വള്ളംകളി കാണേണ്ടി വരുന്നുവെന്നത് എല്ലാ വർഷത്തെയും പരാതിയാണ്.
വള്ളംകളി 71-ാം വർഷത്തിലേക്ക് എത്തുമ്പോഴും ഈ പ്രശ്നത്തിനു പരിഹാരമായിട്ടില്ല.ഏറ്റവും ഉയർന്ന നിരക്കിലുള്ള പ്ലാറ്റിനം കോർണർ ടിക്കറ്റ് എടുത്താൽ സീറ്റ് ഉറപ്പെന്നാണ് ഓഫർ. എന്നാൽ കഴിഞ്ഞ തവണ പ്ലാറ്റിനം കോർണറിലും ഇരിപ്പിടം കിട്ടാത്തവരുണ്ട്.
ടിക്കറ്റ് എടുക്കാതെ എത്തുന്നവർ ആദ്യമേ ഗാലറിയിൽ ഇടംപിടിക്കുന്നതോടെ ടിക്കറ്റ് എടുത്തവർ പുറത്താകുന്ന സ്ഥിതി ഇത്തവണയും ആവർത്തിച്ചേക്കാം. ഗാലറികളുടെ മേൽക്കൂരയിലെ ചോർച്ചയും പരിഹരിച്ചിട്ടില്ല.
അതുകൊണ്ട് മഴനനഞ്ഞ് വള്ളംകളി ആസ്വദിക്കേണ്ടി വരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]