
പോർക്കുളം∙ സംസ്ഥാന പാതയിലെ കുഴിയിൽ ചാടി അപകടങ്ങൾ പതിവായതോടെ നാട്ടുകാർ ചേർന്ന് പ്രതിഷേധ സൂചകമായി കുഴിയിൽ പപ്പായച്ചെടി നട്ടു. പ്രതിഷേധം ശക്തമായതോടെ അധികൃതർ അതിവേഗം റോഡിലെ കുഴിയടച്ചു.
പാറേമ്പാടം അയ്യപ്പത്ത് റോഡിന് സമീപത്തെ കുഴിയാണ് അടച്ചത്.ഇരുചക്ര വാഹനങ്ങൾ കുഴിയിൽ ചാടി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടാകുന്നത് ഇവിടെ പതിവായിരുന്നു. പലതവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടാകാതായതോടെയാണ് നാട്ടുകാർ പപ്പായ ച്ചെടി നട്ടത്.
സംഭവമറിഞ്ഞതോടെ സംസ്ഥാന പാതയുടെ നവീകരണം ഏറ്റെടുത്ത കരാറുക്കാരുടെ നേതൃത്വത്തിൽ കുഴി മെറ്റലും ക്വാറി പൊടിയുമിട്ട് അടച്ചു. പാറേമ്പാടത്ത് 2 കിലോമീറ്റർ റോഡ് ശുദ്ധജല പദ്ധതിയുടെ പൈപ്പിടലും മറ്റും മൂലം റോഡ് പണി വൈകുന്നത് യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
എത്രയും വേഗം നിർമാണ ജോലികൾ പൂർത്തിയാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]