
കുമരകം ∙ ഇന്ന് കർഷക ദിനം. കോട്ടയം – കുമരകം – ചേർത്തല റോഡ് വശത്ത് ചൂളപ്പടി ഭാഗത്ത് മാലിന്യം വലിച്ചെറിഞ്ഞിരുന്ന റോഡ് പുറമ്പോക്ക് വെട്ടിത്തെളിച്ച് കപ്പക്കൃഷി ഇറക്കിയ യുവകർഷകൻ ഷിജോ കർഷക ദിനത്തിൽ ശ്രദ്ധേയനാകുന്നു.
വീടിന് മുൻവശത്തെ റോഡ് പുറമ്പോക്കിൽ ചെടികൾ നട്ട് മനോഹരമാക്കിയതിനു പുറമേയാണ് ഇപ്പോൾ കപ്പക്കൃഷിയും ചെയ്യുന്നത്. തന്റെ നാലര സെന്റ് പുരയിടത്തിൽ കന്നുകാലി വളർത്തലിനൊപ്പം വിവിധയിനം വാഴകൾ മുതൽ മുന്തിരി വരെ കൃഷി ചെയ്യുന്ന ഇടവന്നലശേരി ഷിജോ റോഡ് പുറമ്പോക്കിൽ കാട് കയറി കിടന്ന സ്ഥലത്ത് ഇത്തവണ കപ്പയാണ് കൃഷി ചെയ്യുന്നത്.
കുമരകത്ത് അത്ര പ്രചാരത്തിൽ ഇല്ലാതിരുന്ന മുന്തിരി കൃഷി ചെയ്ത് നല്ല മധുരമുള്ള മുന്തിരി വിളവ് എടുത്തിരുന്നു ഷിജോ.
കുമരകത്തെ ശാസ്ത്രജ്ഞർ ഷിജോയുടെ വീട്ടിലെ മുന്തിരിയുടെ വള്ളികൾ ശേഖരിച്ച് പഠന വിധേയമാക്കുകയും ചെയ്തിരുന്നു. ചൂളപ്പടി പാലത്തിന്റെ പ്രവേശന പാതയ്ക്ക് കല്ല് അടുക്കിയ ഭാഗത്തെ വിടവിൽ മണ്ണ് നിറച്ച് പച്ചമുളകും കാന്താരിയും കൃഷി ചെയ്തത് വേറിട്ട
കാഴ്ചയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]