
സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ് 24 വരെ:
കൊല്ലം ∙ ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപനശാലകളിൽ ഉൽപന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ 24 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തിരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്.
സാധാരണ ലഭിക്കുന്നതിനേക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപന്നങ്ങൾക്ക് ലഭിക്കും.
കൈകൊട്ടിക്കളി മത്സരം
കൊട്ടിയം ∙ നടുവിലക്കര തപസ്യ ലൈബ്രറിയുടെ 33–ാം വാർഷികത്തിന്റെയും ഓണാഘോഷത്തിന്റെയും ഭാഗമായി 3നു വൈകിട്ട് 6.30 മുതൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്കു യഥാക്രമം 10001, 5001, 2501 രൂപ വീതം കാഷ് അവാർഡുകൾ ലഭിക്കും.
ഫോൺ: 9744634319, 9539840100.
അഭിമുഖം നാളെ
കുണ്ടറ ∙ കുഴിമതിക്കാട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഗണിതം എച്ച്എസ്എ ജൂനിയർ ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു നടക്കും.
വേദികയുടെ ഗസൽ സന്ധ്യ 20ന്
കൊല്ലം ∙ വേദിക സാംസ്കാരിക സംഘടന 20നു വൈകിട്ട് 6.30നു സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ റെജു ജോസഫിന്റെ നേതൃത്വം നൽകുന്ന ഗസൽ സന്ധ്യ സംഘടിപ്പിക്കും.
പ്രവേശനം വേദിക അംഗങ്ങൾക്കു മാത്രം
സ്പോട് അഡ്മിഷൻ
കൊല്ലം ∙ ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാരുവേലിൽ ഒന്നാം വർഷ ബിടെക് കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്), മെക്കാനിക്കൽ എൻജിനീയറിങ്, ഫുഡ് ടെക്നോളജി എൻജിനീയറിങ് ബ്രാഞ്ചുകളിലെ സ്പോട്ട് അഡ്മിഷൻ 18, 19 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കും. : https://tkmit.ac.in/home/#, 9847688529.
”കാവൽ” പദ്ധതി: ആവശ്യപത്രം ക്ഷണിച്ചു
കൊല്ലം ∙ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ”കാവൽ” പദ്ധതിയിലേക്ക് 2021-22, 2022-23 വാർഷിക പദ്ധതി മുഖേന സെക്യൂരിറ്റി ഗാർഡ് പരിശീലനം നേടിയവരിൽ നിന്ന് ആവശ്യപത്രം ക്ഷണിച്ചു.
മുൻപു നിയമനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 22നകം ജില്ലാ പട്ടികജാതി വികസന ഓഫിസ്/ജില്ലാ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം. 0474 2794996, 2795198.
പ്രൊമോട്ടർ നിയമനം
കൊല്ലം ∙ വിവിധ ബ്ലോക്ക്/കോർപറേഷൻ പട്ടികജാതി വികസന ഓഫിസുകളിൽ (തൊടിയൂർ, പേരയം, പനയം, മേലില, എഴുകോൺ, കരീപ്ര, വെളിയം, തലവൂർ, പത്തനാപുരം, ആര്യങ്കാവ്, ഇളമാട്, ചടയമംഗലം, ആദിച്ചനല്ലൂർ, ചാത്തന്നൂർ, ചിറക്കര, കല്ലുവാതുക്കൽ എന്നീ ഗ്രാമപ്പഞ്ചായത്തുകളിൽ ഒഴികെ) പ്രൊമോട്ടർമാരെ നിയമിക്കുന്നതിനു പട്ടികജാതി വിഭാഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/ തതുല്യം.
പ്രായപരിധി: 18-40 വയസ്സ്. അതാതു ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായിരിക്കണം.
പ്രതിമാസം 10,000 രൂപ ഓണറേറിയം നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം. 22ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
0474 2794996.
ആവശ്യപത്രം ക്ഷണിച്ചു
കൊല്ലം ∙ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സോപാനം പദ്ധതിയിലേക്കു ആവശ്യപത്രം ക്ഷണിച്ചു. ബിരുദധാരികളായ വീട്ടമ്മമാർക്ക് പിഎസ്സി, എസ്എസ്സി പരീക്ഷകളിൽ പരിശീലനം നൽകുന്ന പദ്ധതിയാണിത്.
കോർപറേഷൻ, നഗരസഭാ പരിധിയിലുള്ളവർ അപേക്ഷിക്കേണ്ടതില്ല. വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കവിയരുത്.
യോഗ്യത തെളിയിക്കുന്ന രേഖ, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ് സഹിതമുള്ള ആവശ്യപത്രം 25 വൈകിട്ട് അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫിസിലോ ജില്ലാ പഞ്ചായത്തിലോ സമർപ്പിക്കണം. 0474 2992809.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]