
ശാസ്താംകോട്ട∙ ഗൃഹനാഥന് മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് പൂജ ചെയ്യണമെന്ന് കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിച്ചു പണം തട്ടിയ കേസിലെ പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി അമ്പലത്തും ഭാഗത്ത് വള്ളിയത്ത് പുത്തൻ വീട്ടിൽ താമസിക്കുന്ന ഇളമ്പള്ളൂർ സ്വദേശി പ്രസാദ് (54) ആണ് പിടിയിലായത്.
ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ ഗൃഹനാഥന് ദുർമരണം സംഭവിക്കുമെന്നും അത് മാറുന്നതിന്നുള്ള പൂജ ചെലവായി 4 ലക്ഷം രൂപയും മറ്റ് രീതിയിൽ 5.5 ലക്ഷം രൂപയും തട്ടിയെടുക്കുകയുമായിരുന്നു.
കുടുംബത്തിന്റെ നാട്ടിലെ കുടുംബക്ഷേത്രത്തിലെ പൂജാരി ആയിരുന്ന ഇയാൾ കുടുംബനാഥന് ശത്രു ദോഷങ്ങൾ ഉണ്ടെന്നും പരിഹാരമായി പൂജകൾ ചെയ്തില്ലെങ്കിൽ ഗൃഹനാഥന്റെ മരണം ഉൾപ്പെടെ കുടുംബാംഗങ്ങൾക്കു ആപത്ത് ഉണ്ടാകുമെന്നും മക്കളെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
പണം ഓൺലൈൻ വഴി കൈപ്പറ്റിയെങ്കിലും പൂജ നടത്തിയില്ല. പ്രതി ക്ഷേത്രത്തിലെ ജോലി ഉപേക്ഷിച്ചു പോയപ്പോഴാണ് കബളിപ്പിക്കപ്പെട്ട
കാര്യം മനസ്സിലായത്. തുടർന്ന് ശൂരനാട് പൊലീസിൽ പരാതി നൽകി.
എസ്എച്ച്ഒ ജോസഫ് ലിയോണിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാജേഷ്, ഉമേഷ്, സിപിഒമാരായ അരുൺ ബാബു, അരുൺരാജ്, ബിജു എന്നിവരുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അഞ്ചാലുംമൂട്, കുണ്ടറ, എഴുകോൺ പൊലീസ് സ്റ്റേഷനുകളിലെ സമാനമായ 6 ഓളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]