
ചങ്ങനാശേരി ∙ അയവില്ലാതെ നഗരത്തിൽ ഗതാഗതക്കുരുക്ക്. മഴയും ഗതാഗതക്കുരുക്കും കാരണം ഇന്നലെ ജനം ഏറെ വലഞ്ഞു.
ട്രാഫിക് പൊലീസും സ്റ്റേഷൻ പൊലീസും ഗതാഗതം നിയന്ത്രിക്കാൻ ഏറെ ബുദ്ധിമുട്ടി. എംസി റോഡ്, എസി റോഡ്, കവിയൂർ റോഡ്, വാഴൂർ റോഡ് തുടങ്ങിയ പ്രധാന റോഡുകളും മറ്റ് ഇടറോഡുകളും ഗതാഗതക്കുരുക്കിലായി. മഴ കാരണം കാറുകളുമായാണ് കൂടുതൽ പേരും റോഡിലേക്കിറങ്ങിയത്.
ഇതും കുരുക്കിനു കാരണമായി.
റെയിൽവേ മേൽപാലത്തിലെ സമീപനപാത തകർന്നു കിടക്കുന്നതു കാരണം റെയിൽവേ ജംക്ഷനിലെ ഗതാഗതം താറുമാറായി. സെൻട്രൽ ജംക്ഷനിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു വാഹനങ്ങൾ ഇടതടവില്ലാതെ റോഡിലേക്കിറങ്ങുന്നതു കാരണം എസ്ബി കോളജിനു സമീപം വരെ കുരുക്ക് നീണ്ടു.
എസി റോഡ് വന്നു ചേരുന്ന റെഡ് സ്ക്വയറും കുരുക്കിലായിരുന്നു. ഭാരവാഹനങ്ങൾ അടക്കം ബൈപാസ് ഒഴിവാക്കുന്നത് നഗരത്തിലെ കുരുക്കിനു കാരണമാകുന്നുണ്ട്.
ഓണം സീസൺ തുടങ്ങുന്നതിനാൽ ഗതാഗതക്കുരുക്ക് ഇനിയും കൂടാനാണ് സാധ്യത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]