തിരുവനന്തപുരം ∙ ടെക്നോപാർക്ക് ഫേസ്–4 (ടെക്നോസിറ്റി) വിപുലീകരണത്തിനു സമഗ്ര മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 389 ഏക്കറിൽ ലോകോത്തര ഐടി സൗകര്യങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, സാമൂഹിക സൗകര്യങ്ങൾ, ആഗോള സംരംഭങ്ങൾ, വൻകിട നിക്ഷേപങ്ങൾ തുടങ്ങിയവ സംയോജിപ്പിക്കുന്ന കേന്ദ്രമായാണ് പദ്ധതി തയാറാക്കുന്നത്. തലസ്ഥാന നഗരത്തിനുള്ളിൽ ഒരു ഉപനഗരമെന്ന നിലയിലാണ് ഫേസ്–4 ലെ സൗകര്യങ്ങൾ വിഭാവനം ചെയ്യുന്നത്.
ന്യൂഡൽഹി ആസ്ഥാനമായ സി.പി.കുക്രേജ ആർക്കിടെക്ട്സ് ആണ് മാസ്റ്റർപ്ലാൻ തയാറാക്കിയത്.
‘വാക്ക് ടു വർക്ക് (Walk to Work) എന്ന ആശയത്തിൽ നിർമിക്കുന്ന ടെക്നോസിറ്റിയുടെ ടാഗ് ലൈൻ ‘ഫ്യൂച്ചർ ലിവ് ഈസ് ഹിയർ’ എന്നാണ്. ഡിജിറ്റൽ 110 കെവി ഇലക്ട്രിക്കൽ സബ് സ്റ്റേഷനും ജലവിതരണ സംവിധാനവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നിലവിൽ ടെക്നോസിറ്റിയിലുണ്ട്.
ഭാവിയിൽ ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ , ഹൈടെക് മാനുഫാക്ചറിങ്, വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾ എന്നിവയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ നൽകാൻ ടെക്നോസിറ്റിക്കു കഴിയുമെന്നു ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു.
ഐടി ഹബ്ബുകളും
ടെക്നോളജി സെന്ററുകളും
ഐടി ഹബ്/ജിസിസി ക്ലസ്റ്റർ (29.24 ഏക്കർ), ഐടി ഹബ്ബുകൾ (ആകെ 25.473 ഏക്കർ), എമേർജിങ് ടെക്നോളജി ഹബ് (3 ഏക്കർ), ടിസിഎസ് (93.80 ഏക്കർ), ഐടി ബിൽഡിങ് കോ ഡവലപ്പർ (4.5 ഏക്കർ), ടെക്നോപാർക്ക് നിർമിക്കുന്ന ഐടി ബിൽഡിങ് (5.50 ഏക്കർ), എംഎസ്എംഇ ടെക്നോളജി സെന്റർ (9.49 ഏക്കർ), ഡേറ്റ സെന്റർ (4.64 ഏക്കർ), അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയ്മിങ്, കോമിക്സ് ആൻഡ് എക്സ്റ്റൻഡഡ് റിയാലിറ്റി (എവിസിജി–എക്സ്ആർ) ഗവേഷണ വികസന ഹബ് (20 ഏക്കർ), കബനി ഐടി ബിൽഡിങ് (4 ഏക്കർ.), ഐടി ഹബ് (സെസ് – 7.45 ഏക്കർ)
വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾ
വിദ്യാഭ്യാസ മേഖല (16.6 ഏക്കർ), ഡിജിറ്റൽ സർവകലാശാല (10.23 ഏക്കർ), കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസ് (5 ഏക്കർ), സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറി (6.82 ഏക്കർ), കേരള സ്പേസ് പാർക്ക് (19.63 ഏക്കർ), ഡിജിറ്റൽ സയൻസ് പാർക്ക് (13.93 ഏക്കർ), സൺടെക് ക്യാംപസ് (സെസ്– 10 ഏക്കർ).
വാണിജ്യം, ഗവേഷണ വികസനം
കമേഴ്സ്യൽ മേഖല (5.60 ഏക്കർ), ഏകത മാൾ (2.50 ഏക്കർ), ഭവന സമുച്ചയം, ക്വോഡ് പ്രോജക്ട് ഏരിയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]