
ഓയൂർ ∙ വെളിനല്ലൂരും കരിങ്ങന്നൂർ വാഴവിള ഭാഗത്തും പുലി ഇറങ്ങിയെന്ന അഭ്യൂഹം പടരാൻ കാരണമായ കാട്ടുപൂച്ചയെ അവശ നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ 11നു വെളിനല്ലൂർ തെക്കേമുക്കിനു സമീപമുള്ള പുരയിടത്തിലാണ് അവശനിലയിൽ ഇതിനെ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് അഞ്ചൽ വനംവകുപ്പ് ഓഫിസിലെ ആർആർടി വിഭാഗം എത്തി കാട്ടുപൂച്ചയെ കൊണ്ടുപോയി. പല ദിവസങ്ങളായി വെളിനല്ലൂർ, പാറത്തോട്ടിൽ, കരിങ്ങന്നൂർ വാഴവിള ഭാഗത്തു പുലിയെ കണ്ടെന്ന അഭ്യൂഹം ശക്തമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഇതു പുലി അല്ലെന്നും കാട്ടുപൂച്ച ആയിരിക്കും എന്നും അധികൃതർ പറഞ്ഞിട്ടും ജനങ്ങൾ പലരും സംശയത്തോടെ ആണ് സംഭവത്തെ കണ്ടത്. പുലി ആണെങ്കിൽ ഭാരക്കൂടുതൽ ഉള്ളതിനാൽ സഞ്ചാരപാതയിൽ എവിടെയെങ്കിലും കാൽപാടുകൾ പതിയും.
രാത്രികാലങ്ങളിൽ ഭക്ഷണത്തിനു വേണ്ടി ഇത് കന്നുകാലികളെയും നായ്ക്കളെയും ആക്രമിക്കാനും സാധ്യതയുണ്ട്. ഇതൊന്നും ഈ പ്രദേശങ്ങളിൽ സംഭവിച്ചിരുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]