തിരുവനന്തപുരം ∙ മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കു ശേഷം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ മെഡിക്കൽ കോളജ് ആശുപത്രി വിട്ടു.
പൂജപ്പുര സെൻട്രൽ ജയിൽ സെല്ലിൽ മേയ് 25നാണ് അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ദിവസങ്ങളോളം വെന്റിലേറ്ററിലായിരുന്ന അഫാനെ പിന്നീട് ഐസിയുവിലേക്കും സ്ഥിതി മെച്ചപ്പെട്ടതോടെ ആശുപത്രി സെല്ലിലേക്കു മാറ്റിയിരുന്നു. 2 മാസത്തിലേറെ സെല്ലിൽ ചികിത്സയിലായിരുന്ന അഫാനെ ബുധനാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്.
തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ കഴുത്തിലെ ഞരമ്പുകൾ പൊട്ടി തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടിരുന്നു.
അബോധാവസ്ഥയിലായിരുന്നു അഫാൻ. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു.
പൂജപ്പുര ജയിലിലെ സഹതടവുകാരൻ നൽകിയ പ്രാഥമിക ശുശ്രൂഷയാണ് രക്ഷയായത്. ഓർമശക്തിയുൾപ്പെടെ തിരികെ ലഭിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇതോടെ, അഫാനെ തിരികെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. 5 പേരെ കൊലപ്പെടുത്തിയ കേസിൽ 3 കുറ്റപത്രങ്ങൾ പൊലീസ് നൽകിയതിനാൽ വിചാരണ പൂർത്തിയാകുന്നത് വരെ അഫാന് ജയിലിൽ കഴിയേണ്ടി വരും. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ പൊലീസിന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനും കഴിയും.
ആത്മഹത്യാശ്രമത്തിനും അഫാനെതിരെ കേസ് എടുത്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]