
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ ശക്തമായ മഴ. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത.
എം ഫോർ മാരി റജിസ്ട്രേഷൻ ഡ്രൈവ്
ഈരാറ്റുപേട്ട
∙ മലയാള മനോരമയുടെ ഓൺലൈൻ മാട്രിമോണിയൽ പോർട്ടൽ എം ഫോർ മാരി ഡോട്ട് കോമിനെക്കുറിച്ചു കൂടുതൽ അറിയുവാനും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈലുകൾ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനുമുള്ള അവസരം ഈരാറ്റുപേട്ടയിൽ ഒരുക്കുന്നു. സെൻട്രൽ ജംക്ഷനിൽ മേത്തർ ബിൽഡിങ്ങിൽ മലയാള മനോരമ ന്യൂസ് ബ്യൂറോയിൽ ഇന്ന് 10 മുതൽ 5 വരെയാണ് റജിസ്ട്രേഷൻ ഡ്രൈവ് നടക്കുന്നത്.
ഫോൺ: 90745 56545.
ടിടിഐ, പിപിടിടിഐ ജില്ലാ കലോത്സവം 19ന്
കോട്ടയം ∙ ടിടിഐ, പിപിടിടിഐ റവന്യു ജില്ലാ കലോത്സവം 19ന് രാവിലെ 10നു വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടർ അറിയിച്ചു.
കാഴ്ചപരിശോധന ഇന്ന്
കുറിച്ചി ∙ പിആർഡിഎസ് ഇത്തിത്താനം ശാഖയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ ഇന്നു 10 മുതൽ ഒന്നു വരെ സചിവോത്തമപുരം ശ്രീരാമ ക്ഷേത്രത്തിന് എതിർവശത്തുള്ള അയ്യങ്കാളി സ്മാരക ഓഡിറ്റോറിയത്തിൽ കാഴ്ചപരിശോധനയും ചികിത്സയും നടത്തും. സൗജന്യ കേൾവി പരിശോധന ഉണ്ടായിരിക്കും.
ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ നേതൃത്വം നൽകും. റജിസ്ട്രേഷൻ ഫീസ് ഇല്ല.
ഫോൺ: 94463 71313.
എൽപിഎസ്ടി ഒഴിവ്
മുക്കട ∙ കൂവക്കാവ് ഗവ.
ഹൈസ്കൂൾ എൽപിഎസ്ടി ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 18നു നടക്കും. യോഗ്യതയുള്ളവർ രാവിലെ 11നു സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ എത്തണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]