
കാസർകോട് ∙ സ്വാതന്ത്ര്യദിനം ആഘോഷമാക്കി നാട്. ജില്ലാ തല പരിപാടിക്കു പുറമേ രാഷ്ട്രീയ പാർട്ടികളും സംഘടനകളും യുവജന പ്രസ്ഥാനങ്ങളുമടക്കം പതാക ഉയർത്തലും അനുബന്ധ പരിപാടികളും നടത്തി.കാസർകോട് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരേഡിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ച്, സ്വാതന്ത്ര്യദിന സന്ദേശം നൽകി.
രാജ്യത്ത് ഭരണഘടനാ തത്വങ്ങൾ നേരിടുന്ന വെല്ലുവിളികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. രാജ്യത്ത് നിയമവ്യവസ്ഥ, മാധ്യമങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ ദേശീയപതാക ഉയർത്തി.
ജില്ലാ സെക്രട്ടറി എം.രാജഗോപാലൻ എംഎൽഎ, സി.എച്ച്.കുഞ്ഞമ്പു എംഎൽഎ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സുമതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ.രാജൻ, മുഹമ്മദ് ഹനീഫ് എന്നിവർ പങ്കെടുത്തു.ബിജെപി ജില്ലാ കാര്യാലയത്തിൽ ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ദേശീയപതാക ഉയർത്തി. മുതിർന്ന നേതാവ് കെ.സവിത, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ, ജില്ലാ സെക്രട്ടറിമാരായ പുഷ്പ ഗോപാലൻ, പ്രമീള മജൽ എന്നിവർ പ്രസംഗിച്ചു.സിപിഐയും കോൺഗ്രസും വിവിധ സ്ഥലങ്ങളിൽ പതാക ഉയർത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]