
വാഴക്കൂട്ടം ∙ ചെന്നിത്തല കാങ്കേരി ദ്വീപിലെ അടുക്കളപ്പുറം പാലത്തിൽ തടഞ്ഞു കിടക്കുന്ന മുളങ്കാടും വൃക്ഷങ്ങളും ചെന്നിത്തല സന്തോഷ് ട്രോഫി ജലോത്സവ നടത്തിപ്പിനു തടസ്സമാകുന്നു. ഈ വർഷം വെളളത്തിൽ ഒഴുകിയെത്തിതാണ് ഈ മുളങ്കൂട്ടവും വലിയ തടികളും. അടുക്കളപ്പുറം പാലത്തിനു പോലും ഭീഷണിയുയർത്തിയാണ് ഇവ കെട്ടിക്കിടക്കുന്നത്.
സെപ്റ്റംബർ 6ന് നടക്കേണ്ട ചെന്നിത്തല വാഴക്കൂട്ടം കടവിലെ സന്തോഷ് ട്രോഫി ജലോത്സവത്തിനു പടിഞ്ഞാറൻ മേഖലയിൽ നിന്നും ചുണ്ടൻവള്ളമടക്കം ഈ വഴിക്കാണ് എത്തേണ്ടത്.
കെട്ടിക്കിടക്കുന്ന ഈ തടിക്കൂട്ടം നീക്കം ചെയ്യാതെ ഒരു ചെറിയ വള്ളത്തിനു പോലും പോകാനാവില്ല.
ഇതു കാരണം ജലോത്സവ സംഘാടകർ പ്രതിസന്ധിയിലാണ്. അവർ ഇറിഗേഷൻ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കാങ്കേരി ദ്വീപ് ഭാഗത്ത് ഏകദേശം 50 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്.
കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി പാലത്തിന് സമീപമുള്ള കുളിക്കടവുകൾ ഉപയോഗിക്കുന്നതിനോ മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം സഞ്ചരിക്കാനോ കഴിയാത്ത അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]