
പഴയന്നൂർ ∙ വാഴക്കോട്–പ്ലാഴി റോഡ് പുനർ നിർമാണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനം നടപ്പായില്ല. റോഡ് പുനർനിർമാണത്തോടൊപ്പം കാനയും നിർമിക്കുമെന്നായിരുന്നു 100 കോടിയിലേറെ ചെലവഴിച്ചുള്ള പദ്ധതിയുടെ നിർമാണോദ്ഘാടന വേളയിൽ മന്ത്രി പ്രഖ്യാപിച്ചത്.
കലുങ്കുകൾക്ക് ഇരുവശത്തും അശാസ്ത്രീയമായ കാന നിർമാണം മാത്രമാണു നടന്നത്.
കാന നിർമിക്കാത്തതിനാൽ റോഡിൽ പലയിടത്തും വെള്ളക്കെട്ട് പതിവായി. പുനർ നിർമാണത്തിനു മുൻപു വെള്ളം ഒഴുകിപ്പോയിരുന്നതാണെന്നു നാട്ടുകാർ പറയുന്നു. ഇപ്പോൾ മഴ പെയ്താൽ പലയിടത്തും വെള്ളം കെട്ടിനിൽക്കുക പതിവാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]