
നെടുങ്കണ്ടം∙ മഞ്ഞപ്പാറയിൽ സാമൂഹിക വിരുദ്ധർ ഇരുചക്രവാഹനം തീവച്ചു നശിപ്പിച്ചതായി പരാതി. പതിനാലുകുട്ടി കാവുംപുറം വീട്ടിൽ വിഷ്ണു ഷാജിയുടെ ബൈക്കാണ് കത്തിനശിച്ചത്.
വ്യാഴാഴ്ച രാത്രി 9.30നും വെള്ളിയാഴ്ച രാവിലെ 8നും ഇടയിലാണ് സംഭവം. വീടിന് സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനം ഉരുട്ടിക്കൊണ്ടുപോയി റോഡരികിൽ എത്തിച്ച് തീവയ്ക്കുകയായിരുന്നു.
വാഹനം ഏതാണ്ട് പൂർണമായും കത്തിനശിച്ചു. ജോലിക്ക് പോയി വന്ന ശേഷം വീടിനോട് ചേർന്ന് വാഹനം പാർക്ക് ചെയ്യുകയായിരുന്നു പതിവ്.
വാഹനം ലോക്ക് ചെയ്തിരുന്നില്ല. നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശത്ത് സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ആറുമാസം മുൻപ് കാമാക്ഷി വിലാസം ഭാഗത്ത് 2 ബൈക്കുകൾ തീവച്ച് നശിപ്പിച്ചിരുന്നു.
മേഖലയിൽ രാത്രികാല പട്രോളിങ് കർശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]