
സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം നേരിൽ കണ്ട് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അതുപോലെ തന്നെ ഡ്രൈവിംഗ് ഹരമായി കാണുന്നവരും കുറച്ചൊന്നുമല്ല.
എങ്കിൽ, നല്ലൊരു റൈഡും മനോഹരമായ പ്രകൃതി ഭംഗിയും ഒരുമിച്ച് ആസ്വദിച്ചാലോ? വാഹനം ഓടിച്ച് കയറ്റി കാഴ്ചകൾ മതിയാവുവോളം കാണാൻ സാധിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടുമ്പു ഹിൽസ്. വാഹനം ഏതായാലും കടുമ്പു ഹിൽസിലേയ്ക്ക് അനായാസം ഡ്രൈവ് ചെയ്ത് എത്താം എന്നതാണ് സവിശേഷത.
മുമ്പ് അധികമാരാലും ശ്രദ്ധിക്കപ്പെടാതിരുന്ന കടുമ്പു ഹിൽസിലെ സൂര്യാസ്തമയം കാണാൻ ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വാഹനം കയറ്റാമെന്നതിനാൽ തന്നെ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇവിടേയ്ക്ക് ബുദ്ധിമുട്ടുകളില്ലാതെ എത്താൻ സാധിക്കും.
വാഹന പ്രേമികൾക്ക് മികച്ച ചിത്രങ്ങളും വീഡിയോകളും പകർത്താനും പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ നടത്താനും അനുയോജ്യമായ സ്പോട്ടാണ് കടുമ്പു ഹിൽസ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് വെറും 17 കിലോ മീറ്റർ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം.
നഗരത്തിരക്കുകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേയ്ക്ക് വരാം. കടുമ്പു ഹിൽസിൽ പോകാൻ പ്രത്യേക ഫീസും മറ്റും നൽകേണ്ടതുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]