
െകാച്ചി ∙ കോതമംഗലത്ത് 23കാരി
സംഭവത്തിൽ അറസ്റ്റിലായ ആലുവ പാനായിക്കുളം സ്വദേശി റമീസിന്റെ മാതാപിതാക്കൾ തിങ്കളാഴ്ച വരെ സ്വന്തം വീട്ടിൽ ഉണ്ടായിരുന്നതായി വിവരം. തിങ്കളാഴ്ചയാണ് ഇവർ ഒളിവിൽ പോയതെന്നും അതുവരെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നുമാണ് അറിയുന്നത്.
ആത്മഹത്യ പ്രേരണയ്ക്ക് പ്രതി ചേർത്തിട്ടുള്ള ഇവരെ തിരക്കി പരക്കം പായുകയാണ് പൊലീസ് ഇപ്പോൾ.
ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്കാണ് യുവതി തൂങ്ങി മരിക്കുന്നത്. വൈകിട്ട് 5.40ന് കോതമംഗലം പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.
അസ്വാഭാവിക മരണം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. യുവതിയുടെ ആത്മഹത്യ കുറിപ്പ് അന്നു തന്നെ പൊലീസിനു ലഭിച്ചിരുന്നു.
യുവതി ഉപയോഗിച്ചിരുന്ന ഫോണും പൊലീസിനു ലഭിച്ചു. ആത്മഹത്യ കുറിപ്പിലെ വിവരങ്ങളും ഫോണിലെ ചാറ്റ് അടക്കമുള്ള കാര്യങ്ങളും കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നതിലേക്ക് കൃത്യമായ സൂചന നൽകുന്നതാണ്.
റമീസ് ആരാണ് എന്നതും മരണത്തിൽ റമീസിനുള്ള പങ്കും വിവരിക്കുന്ന കത്തിൽ മാതാപിതാക്കളെ കുറിച്ചും പറയുന്നുണ്ട്. ഞായാറാഴ്ച വൈകിട്ടാണ് റമീസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പിറ്റേന്ന് വീടും സ്ഥാപനങ്ങളും പൂട്ടി റമീസിന്റെ മാതാപിതാക്കളായ റഹീമും ഷെറിയും സ്ഥലം വിട്ടു.
തിങ്കളാഴ്ചയോടെ മാധ്യമ പ്രവർത്തകർ അടക്കം വീട്ടിലെത്തിയപ്പോഴും ഇവിടെ ആരുമുണ്ടായിരുന്നില്ല. തങ്ങളെയും അറസ്റ്റ് ചെയ്തേക്കുമെന്ന ഭീതി കൊണ്ടോ അല്ലെങ്കിൽ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലോ ആവാം ഇവർ ഒളിവിൽ പോയതെന്നാണ് കരുതുന്നത്.
പാനായിക്കുളത്തും പരിസരത്തുമായി ഇവർ 3 ഇറച്ചി സ്റ്റാളുകൾ നടത്തുന്നുണ്ട്. ഇതിലൊരെണ്ണത്തിൽ കുറച്ചുകാലം റമീസും ജോലി ചെയ്തിരുന്നു.
പിന്നീടാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ താൽക്കാലിക ജോലി കിട്ടുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]