
നിലമേൽ∙ സ്വാതന്ത്ര്യ ദിനമായ ഇന്നു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ നിലമേൽ പഞ്ചായത്ത് നടത്തിയ നിർമാണം തർക്കം ഉന്നയിച്ച് കെഎസ്ടിപി തടഞ്ഞു. മരാമത്ത് വക സ്ഥലത്താണു പ്രതിമ സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചാണ് കെഎസ്ടിപിയുടെ തടയൽ. അതേസമയം, പഞ്ചായത്ത് വക സ്ഥലത്താണ് പ്രതിമയും മണ്ഡപവും സ്ഥാപിക്കാൻ നിർമാണം നടത്തിയതെന്നു പ്രസിഡന്റ് ഷെമീന പറമ്പിൽ പറഞ്ഞു.
നിലമേൽ ജംക്ഷനിൽ നേരത്തെ പഞ്ചായത്ത്വക കാത്തിരിപ്പു കേന്ദ്രം സ്ഥാപിച്ചിരുന്ന സ്ഥലത്താണു മണ്ഡപം നിർമിച്ചു ഗാന്ധി പ്രതിമ സ്ഥാപിക്കാൻ പഞ്ചായത്ത് നിർമാണം തുടങ്ങിയത്.
വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവഴിക്കാനായിരുന്നു തീരുമാനം. നിലമേൽ ജംക്ഷൻ സൗന്ദര്യവൽക്കരണം നടത്തുന്നതിന്റെ ഭാഗമായാണു ഗാന്ധിപ്രതിമയും അതിനോടനുബന്ധിച്ചു പാർക്കും നിർമിക്കാൻ പദ്ധതി ഇട്ടത്.
നിർമാണം തുടങ്ങി കോൺക്രീറ്റ് തൂണുകൾ പകുതി സ്ഥാപിച്ചു. പ്രതിമയ്ക്കായി കരാറും നൽകി.
മരാമത്ത് റോഡിന്റെ ഭാഗം കയ്യേറിയാണു പഞ്ചായത്ത് നിർമാണം നടത്തുന്നതെന്നു കാട്ടി കെഎസ്ടിപി പഞ്ചായത്തിനു സ്റ്റോപ് മെമ്മോ നൽകി.
മരാമത്ത് സ്ഥലം കയ്യേറി നിർമാണ പ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചു ചിലർ വകുപ്പു മന്ത്രിക്കു പരാതി നൽകി. തുടർന്നാണ് ഉന്നതങ്ങളിൽ നിന്നുള്ള ഇടപെടലിനെത്തുടർന്നാണ് പഞ്ചായത്ത് നടത്തിയ നിർമാണം തടയാൻ കെഎസിടിപി ഉദ്യോഗസ്ഥർ തയാറായത് എന്നു പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ആരോപിച്ചു.
താലൂക്ക് സർവേയർ പരിശോധന നടത്തട്ടെ എന്നു പഞ്ചായത്ത് കെഎസ്ടിപി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചടയമംഗലത്ത് ഇനി ഗാന്ധിജിയുടെ വെങ്കല പ്രതിമ: അനാഛാദനം ഇന്ന്
ചടയമംഗലം ∙ വർഷങ്ങളായി ചടയമംഗലത്തിന്റെ തിലകക്കുറി ആയി നിന്ന കളിമണ്ണിൽ തീർത്ത ഗാന്ധി പ്രതിമയ്ക്ക് ഇന്നു മുതൽ പുതുമോടി. പഞ്ചായത്ത് ഒന്നര ലക്ഷം രൂപ ചെലവഴിച്ചു സ്ഥാപിക്കുന്ന ഗാന്ധിജിയുടെ വെങ്കല പ്രതിമ ഇന്ന് അനാഛാദനം ചെയ്യും.
ഗാന്ധിജി രക്തസാക്ഷിത്വം വരിച്ചതിന്റെ പിറ്റേ വർഷം ഗാന്ധി ജയന്തി ദിനത്തിലാണു ഗാന്ധി ആരാധകനായ വയലിക്കട കുട്ടൻ പിള്ള ചടയമംഗലത്ത് ശിൽപം സ്ഥാപിച്ചത്.
പ്രതിമയ്ക്കു വെളിച്ചമേകാൻ ശരറാന്തലും സ്ഥാപിച്ചു. തൂണിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്കു പിന്നീട് പഞ്ചായത്ത് മണ്ഡപം സ്ഥാപിച്ചു.
അടുത്തിടെ പ്രതിമയെ ആരോ തകർക്കാൻ ശ്രമം നടത്തി. അന്നു കനത്ത പ്രതിഷേധവും ഉണ്ടായി.
വെങ്കലത്തിൽ തീർത്ത പ്രതിമ ഇന്നു രാവിലെ അനാഛാദനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]