
ചാലോട് ∙ സഞ്ചാരികൾക്കായി കൂടാളി പഞ്ചായത്തിലെ നിടുകുളം കടവ് പാർക്ക് ടൂറിസം പദ്ധതി തുറന്നുകൊടുത്തു. പഞ്ചായത്തിന്റെ സ്വപ്നപദ്ധതി മന്ത്രി എം.ബി.
രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് നിടുകുളം കടവ്. 2023 ഒക്ടോബർ 10നാണു പദ്ധതിക്ക് വിനോദസഞ്ചാര വകുപ്പിന്റെ ഭരണാനുമതി ലഭിച്ചത്.
പൊതുജനങ്ങളുടെ കൂട്ടായ ഉല്ലാസത്തിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചുരുങ്ങിയത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും സ്ഥാപിക്കണമെന്ന സംസ്ഥാന ടൂറിസം വകുപ്പിന്റെ നിർദേശമനുസരിച്ച് പഞ്ചായത്ത് സമർപ്പിച്ച 62 ലക്ഷം രൂപയുടെ പദ്ധതിക്കാണു ഭരണാനുമതി ലഭിച്ചത്.
ഡെസ്റ്റിനേഷൻ ചാലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു അനുമതി. നിലവിലെ പാർക്കിനോട് അനുബന്ധിച്ചാണു പുതിയ പദ്ധതി നടപ്പാക്കിയത്. പദ്ധതി തുകയിൽ 37.20 ലക്ഷം രൂപ ടൂറിസം വകുപ്പും ബാക്കി തുക പഞ്ചായത്തും നീക്കിവച്ചു.
ഓപ്പൺ സ്റ്റേജ്, ഇരിപ്പിടങ്ങൾ, കോഫി ഷോപ്പ്, ശുചിമുറി, കുട്ടികൾക്കുള്ള ഉപകരണങ്ങൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ഉണ്ടാകുക. വിനോദസഞ്ചാരികളുടെ ഭാഗത്തുനിന്നു ലഭിക്കുന്ന പ്രതികരണങ്ങൾക്കനുസരിച്ച് പാർക്ക് വിപുലീകരിക്കാനും പദ്ധതിയുണ്ട്.
ഇവിടെ ആളുകൾക്ക് ജോലിയും ഉറപ്പാക്കും.
പുഴയും പുഴക്കരയിലെ ഇരിപ്പിടവും
സഞ്ചാരികൾക്കുള്ള പ്രധാന ആകർഷണം പുഴയും പുഴക്കരയിലെ ഇരിപ്പിടങ്ങളും ചെറിയ ഹട്ടുകളുമാണ്. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലം ആയതിനാൽ മൈനർ ഇറിഗേഷന്റെ സഹകരണത്തോടെ പുഴയോരത്ത് സംരക്ഷണ ഭിത്തിയും പൂർത്തിയാക്കിയിട്ടുണ്ട്. ശുചിമുറികളും ചെറിയ ഹട്ടുകളും ഇവിടെയുണ്ട്.
പ്രകൃതിയെ നശിപ്പിക്കാതെയാണു നിർമാണങ്ങൾ പൂർത്തിയാക്കിയത്.
ബോട്ട് സർവീസ് നീട്ടിയാൽ കൂടുതൽ ഗുണകരം
പാവന്നൂർ കടവ് വരെയുള്ള ബോട്ട് സർവീസ് നിടുകുളം വരെ നീട്ടിയാൽ കുടുതൽ ഗുണകരമാകും. അടുത്ത വർഷത്തെ പദ്ധതിയിൽ ടൂറിസം വകുപ്പുമായും ജില്ലാ ഭരണകൂടമായും ആലോചിച്ച് ബോട്ടുജെട്ടി കൂടി യാഥാർഥ്യമാക്കണം.
അങ്ങനെയെങ്കിൽ പറശ്ശനിക്കടവിലേക്ക് എത്താൻ ബോട്ടാകും.
തുടക്കമിട്ടത് മുൻ ഭരണസമിതി
കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ചെറിയ രീതിയിലുള്ള സൗകര്യം ഇവിടെ ഒരുക്കിയിരുന്നു. ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യവും ക്രമീകരിച്ചതോടെ ആളുകൾ ഇവിടേക്കെത്തിത്തുടങ്ങി. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടെ ജില്ലയിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേന്ദ്രം മാറും.
പാർക്ക് സഞ്ചാരികൾക്കു തുറന്നുനൽകുന്നതോടെ ജില്ലയുടെ വിവിധ ഭാഗത്തു നിന്ന് ആളുകൾ കൂട്ടത്തോടെയെത്തുമെന്നാണു പ്രതീക്ഷ.
പുഴയ്ക്ക് കുറുകെ പാലം വേണം.
നിടുകുളത്ത് പുഴയ്ക്കു കുറുകെ പാലം പണിതാൽ മട്ടന്നൂർ, തളിപ്പറമ്പ് എന്നീ 2 മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയും.
ഇതുവഴി 2 പ്രദേശത്തിന്റെ യാത്രാ പ്രശ്നം പരിഹരിക്കുകയും വിനോദ സഞ്ചാരികൾക്ക് എളുപ്പത്തിൽ നിടുകളും പാർക്കിലേക്ക് എത്തിച്ചേരാനും കഴിയും. പാർക്കിലേക്ക് മാത്രമല്ല വിമാനത്താവളം അടക്കമുള്ള മട്ടന്നൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തളിപ്പറമ്പ് ഭാഗത്ത് നിന്ന് എത്തുന്നവർക്കു യാത്ര എളുപ്പമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]