
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയിലെ പാസഞ്ചർ വാഹന വിപണിയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച് ഇന്ത്യൻ ജനപ്രിയ വാഹന ടാറ്റ മോട്ടോഴ്സ്. 2025 ഓഗസ്റ്റ് 19 ന് കമ്പനി ദക്ഷിണാഫ്രിക്കയിലേക്ക് പ്രവേശിക്കും.
ടിയാഗോ, പഞ്ച് , കർവ്വ് , ഹാരിയർ മോഡലുകൾ ഉൾപ്പെടുന്ന വാഹനങ്ങൾ ടാറ്റ മോട്ടോഴ്സ് ഇവിടെ പുറത്തിറക്കും. ടാറ്റ കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുകയും ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.
ബജറ്റ് വാഹനങ്ങൾക്ക് വൻ ഡിമാൻഡാണ് ദക്ഷിണാഫ്രിക്കയിൽ. ഇത് മുതലാക്കാനാണ് ഇന്ത്യൻ വാഹന ഭീമനായ ടാറ്റയുടെ നീക്കങ്ങൾ എന്നാണ് റിപ്പോട്ടുകൾ.
ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ കാറുകളുടെ വിൽപ്പനയ്ക്കും വിതരണത്തിനുമായി ടാറ്റ മോട്ടോഴ്സ് മോട്ടസ് ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിപണിക്കായി കമ്പനി തങ്ങളുടെ ശ്രേണിയെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.
കൂടാതെ ആദ്യ സെറ്റ് മോഡലുകൾ ഒരുമിച്ച് പുറത്തിറക്കുകയും ചെയ്യും. വിപണിയിലും നിയന്ത്രണത്തിലും പ്രത്യേക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും, വാഹനങ്ങൾ ഇന്ത്യൻ മോഡലുകളുടേതിന് സമാനമായി തുടരും.
ടാറ്റ ടിയാഗോ , പഞ്ച്, കർവ്വ് എന്നിവ പെട്രോൾ പവർട്രെയിനിൽ മാത്രമേ ലഭ്യമാകൂ എന്ന് പ്രതീക്ഷിക്കുന്നു. വർഷാവസാനം ടർബോ പെട്രോൾ എഞ്ചിൻ പുറത്തിറങ്ങുന്നത് വരെ ടാറ്റ ഹാരിയർ ആയിരിക്കും കമ്പനിയുടെ ഏക ഡീസൽ കാർ.
1.5 ലിറ്റർ ജിഡിഐ ടർബോ-പെട്രോൾ എഞ്ചിൻ ഘടിപ്പിച്ച പെട്രോളിൽ ഉള്ള ഒരു ഹാരിയർ ടാറ്റയുടെ പദ്ധതിയിലുണ്ട്. ഈ വർഷം അവസാനം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഉടൻ തന്നെ ദക്ഷിണാഫ്രിക്കയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ആവശ്യകതയെ ആശ്രയിച്ച്, ടാറ്റ ഭാവിയിൽ ആൾട്രോസ്, സഫാരി തുടങ്ങിയ വാഹനങ്ങളും പുറത്തിറക്കിയേക്കാം. വലതു കൈ ഡ്രൈവ് വാഹനങ്ങൾക്ക് ഒരു പ്രധാന വിപണിയാണ് ദക്ഷിണാഫ്രിക്ക.
ഇത് ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയെ അതിന്റെ വിപണിയിലെ ഒരു പ്രധാന പങ്കാളിയാക്കി മാറ്റുന്നു. സുസുക്കി, ഹ്യുണ്ടായ് , ടൊയോട്ട, മഹീന്ദ്ര തുടങ്ങിയ കമ്പനികൾക്ക് ദക്ഷിണാഫ്രിക്കയിൽ സാന്നിധ്യമുണ്ട്.
ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ വിപണികളിൽ ഒന്നാണിത്. ടാറ്റയുടെ ശ്രേണി നിരവധി നിർമ്മിത ഇന്ത്യൻ ഉൽപ്പന്നങ്ങളുമായി മത്സരിക്കും.
അതേസമയം ഈ നീക്കം ടാറ്റയെ ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കുമോ എന്ന് കണ്ടറിയണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]