
നെടുമങ്ങാട്∙ ജില്ലാ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ മോർച്ചറി തുറന്നു ഗർഭിണിയുടെ മൃതദേഹം പുറത്തുള്ളവരെ കാണിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ, എസ്.ഷാഹിം, മൻസൂർ ഖാൻ, അജിൻ ഷാ, കെഎസ്യു ജില്ലാ സെക്രട്ടറി അഭിഷേക് തുടങ്ങിയവർ നേതൃത്വം നൽകി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.അർജുനൻ, ആനാട് സുരേഷ് എന്നിവർ സൂപ്രണ്ടുമായി ചർച്ച നടത്തി. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ 3ന് നടന്ന സംഭവത്തിൽ ഇതുവരെ പൊലീസിൽ പരാതി നൽകാതെ ആശുപത്രിയിലെ ആഭ്യന്തര അന്വേഷണം നടത്തി ജീവനക്കാരനെ തിരിച്ചെടുക്കുവാൻ നടക്കുന്ന നീക്കത്തിലും പ്രതിഷേധിച്ചായിരുന്നു സമരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]