
മേരികുളം∙ ‘പ്രയാണം സ്വാതന്ത്ര്യ’ സന്ദേശയാത്രയ്ക്ക് മാട്ടുക്കട്ട ഗ്രേസ് ഗാർഡൻ പബ്ലിക് സ്കൂളിൽ സ്വീകരണം നൽകി.
അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജെയ്മോൾ ജോൺസൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.അനിൽ സി.മാത്യു അധ്യക്ഷത വഹിച്ചു. പ്രയാണം ജാഥ ക്യാപ്റ്റൻ എഴുത്തുകാരൻ സി.എസ്.റെജികുമാർ സ്വാതന്ത്ര്യ സന്ദേശം നൽകി.
എഴുത്തുകാരൻ സത്യൻ കോനാട്ട്, കവി ആന്റണി മുനിയറ, മുരിക്കാശേരി സബ് ഇൻസ്പെക്ടർ കെ.ഡി.മണിയൻ എന്നിവർ പ്രയാണ യാത്രയെ അനുഗമിച്ചു.
സ്കൂൾ പ്രിൻസിപ്പൽ കെ.ജെ.തോമസ്, അലീന അന്ന ബോസ്, ദീപ സോമൻ എന്നിവർ പ്രസംഗിച്ചു. അടിമാലിയിൽ നിന്നാരംഭിച്ച സന്ദേശയാത്ര വിവിധ സ്കൂളുകളിൽ സ്വാതന്ത്ര്യസമര കഥകൾ കുട്ടികൾക്ക് പകർന്നുനൽകിയാണ് കടന്നുപോയത്.
ബൈസൺവാലി വനദീപം വായനശാലയിൽ നടന്ന സ്വാതന്ത്ര ദിന പരിപാടിയോടെ സന്ദേശയാത്ര സമാപിച്ചു.
കൂട്ടയോട്ടം ഇന്ന്
കട്ടപ്പന∙ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഴവര സമൃദ്ധി എസ്എച്ച്ജിയുടെയും ഗവ. ഹൈസ്കൂളിന്റെയും ആഭിമുഖ്യത്തിൽ ‘ലഹരിയിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക്’ എന്ന സന്ദേശമുയർത്തി ഇന്ന് കൂട്ടയോട്ടം സംഘടിപ്പിക്കും.
വാഴവര ആശ്രമംപടിയിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം ഗവ. ഹൈസ്കൂൾ വളപ്പിൽ സമാപിക്കും. രാവിലെ 11ന് ആരംഭിക്കുന്ന കൂട്ടയോട്ടം കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ ഫ്ലാഗ് ഓഫ് ചെയ്യും.വാഴവര സിറ്റിയിൽ എത്തുമ്പോൾ മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകുകയും കുട്ടികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിക്കുകയും ചെയ്യും.
ഇതിനുശേഷം തുടരുന്ന കൂട്ടയോട്ടം സ്കൂളിൽ എത്തുമ്പോൾ പൊതുസമ്മേളനം ആരംഭിക്കും.
മന്ത്രി റോഷി അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമൃദ്ധി എസ്എച്ച്ജി പ്രസിഡന്റ് പ്രദീപ് ശ്രീധരൻ അധ്യക്ഷത വഹിക്കും. എക്സൈസ് ഇൻസ്പെക്ടർ അതുൽ ലോനൻ ലഹരി വിരുദ്ധ സന്ദേശം നൽകും.
വിമുക്തഭടന്മാരെ ആദരിക്കും. വാഴവര ഗവ. ഹൈസ്കൂൾ, ആശ്രമം ആയുർവേദ കോളജ്, സമൃദ്ധി കരാട്ടെ സ്കൂൾ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികളും വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് പ്രദീപ് ശ്രീധരൻ, ബെന്നി കുര്യൻ, പി.വി.സുമേഷ്, എം.പി.സജീവ്, ബിജു ഫ്രാൻസിസ്, ടോമി ജോൺ എന്നിവർ അറിയിച്ചു.
ചിത്രങ്ങളുടെ പ്രദർശനം നടത്തി
കട്ടപ്പന∙ സ്വരാജ് സയൺ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഡോ.ഫാ.ഇമ്മാനുവൽ കിഴക്കേത്തലയ്ക്കൽ, പ്രിൻസിപ്പൽ ഫാ.റോണി ജോസ് എന്നിവർ സന്ദേശം നൽകി.
തുടർന്ന് സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനവും വിവിധ പരിപാടികളും അരങ്ങേറി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ചെത്തിയ കുരുന്നുകൾ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആലപിച്ച ദേശഭക്തി ഗാനത്തോടെ പരിപാടികൾ സമാപിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]