
കോട്ടയം ∙ ലക്ഷങ്ങൾ മുടക്കി പണിത തിരുവാതുക്കൽ ബസ് ബേ പാഴായി. തിരുവാതുക്കൽ – പുത്തനങ്ങാടി റോഡിലെ ഓടയുടെ സ്ലാബുകൾ റോഡ് നിരപ്പിനെക്കാൾ പൊക്കത്തിൽ നിരത്തി ഇട്ടതാണ് കാരണം.
ഇതുമൂലം ബസുകൾക്ക് കയറാനുള്ള വഴി തടസ്സപ്പെട്ടു. ബസ് ബേയിലേക്കു കയറാനും ഇറങ്ങാനും ഉള്ള വഴി അടച്ചാണ് സ്ലാബ് ഇട്ടത്. ബസുകൾ കവലയിൽ തന്നെ നിർത്തിയാണു യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും. ഇതിനാൽ മിക്കപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
സ്കൂൾ, കോളജ്, ഓഫിസുകളിൽനിന്നുള്ള യാത്രക്കാരുടെ തിരക്ക് കൂടിയാകുന്നതോടെ എന്നും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കാനാണെന്നു വ്യാപാരികൾ പറയുന്നു. ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യുന്നതിനു പോലും സ്ഥലം പരിമിതമാണ്.
ഇല്ലിക്കൽ, പുത്തനങ്ങാടി, പാറോച്ചാൽ ബൈപാസ്, കാരാപ്പുഴ റോഡുകൾ സംഗമിക്കുന്ന കവലയാണു തിരുവാതുക്കൽ.
ഓട പണി മൂലം 2 മാസം ഗതാഗതം ഭാഗികമായി തടസ്സമായിരുന്നു.
മാത്രമല്ല, കാരാപ്പുഴ റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടായിരുന്നു പണി. ഇപ്പോൾ 80% ശതമാനം പണി പൂർത്തിയാക്കി ഗതാഗതം സാധാരണ രീതിയിലാക്കി.
പക്ഷേ, ഇപ്പോഴും ഗതാഗതക്കുരുക്ക് അഴിക്കാൻ മാർഗമില്ല. കവലയിലെ ഗതാഗതക്കുരുക്കിനു പരിഹാരം എന്ന നിലയിലാണ് ബസ് ബേ പണിതത്. പക്ഷേ, അശാസ്ത്രീയമായ ഓട
നവീകരണം മൂലം കവലയിൽ ഇരട്ടി ദുരിതമാണ് ഇപ്പോഴുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]