
കാഞ്ഞിരപ്പുഴ ∙ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ സ്പിൽവേ ഷട്ടറുകളിലൂടെ ഒഴുകുന്ന വെള്ളത്തിൽ ത്രിവർണ പതാക തെളിയിച്ചു ജലസേചന വകുപ്പ്. മൂന്നു ഷട്ടറുകളും ഏഴു സെന്റീമീറ്റർ വീതം ഉയർത്തിയതിനാൽ തൂവെള്ള പോലെ താഴോട്ടു പതിക്കുന്ന വെള്ളത്തിലേക്കു കുങ്കുമം, വെള്ള, പച്ച എന്നീ നിറത്തിലുള്ള വെളിച്ചം വിതറിയാണു മനോഹരമായ പതാക ഒരുക്കിയത്.
വൈകിട്ട് ഏഴിനായിരുന്നു ഈ മനോഹരദൃശ്യം ഒരുങ്ങിയത്. ഷട്ടറിനു താഴെ വെള്ളത്തിൽ പതാകയുടെ പ്രതിഫലനവും കണ്ണിനു കുളിർമയേകി.
സന്ദർശകരും നാട്ടുകാരുമടക്കം ഒട്ടേറെപ്പേർ ഈ ദൃശ്യവിരുന്നിനു സാക്ഷികളായി.നാളെയും മറ്റന്നാളും വൈകിട്ട് ഏഴു മുതൽ പതാക ജനങ്ങൾക്കു കാണാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]