
കാവിൻമൂല ∙ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് സംഘർഷം. കെഎസ്യു നേതാവിന്റെ കാർ തകർത്തു.
ഏതാനും പേർക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്കൂളിനുപുറത്ത് വിവിധ വിദ്യാർഥി സംഘടനാ നേതാക്കളെത്തിയിരുന്നു.
ഇവർ തമ്മിലാണ് സംഘർഷമുണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് ലാത്തിവീശിയാണു വിദ്യാർഥികളെ പിരിച്ചുവിട്ടത്.
കെഎസ്യു ധർമടം ബ്ലോക്ക് പ്രസിഡന്റ് വൈഷ്ണവ്, ദേവകുമാർ, സൗരവ് എന്നിവർക്കാണ് പരുക്കേറ്റത്. വൈഷ്ണവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുറത്തു നിന്നെത്തിയ കെഎസ്യു പ്രവർത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു.
അട്ടിമറിക്കാൻ ശ്രമിച്ചതായി കോൺഗ്രസ്
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നു സ്കൂൾ അധികൃതർ പറഞ്ഞു. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിൽ മാനേജ്മെന്റും ചില അധ്യാപകരും ഒത്തുകളിച്ചു തിരഞ്ഞെടുപ്പു അട്ടിമറിക്കാൻ ശ്രമിച്ചതായി ചക്കരക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.
കെഎസ്യു നേതാക്കളെ ആക്രമിച്ചതിൽ കമ്മിറ്റി പ്രതിഷേധിച്ചു.പ്രസിഡന്റ് കെ.ഒ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി നിർവാഹകസമിതി അംഗം കെ.കെ.ജയരാജൻ, മണ്ഡലം പ്രസിഡന്റ് കെ.സി.അബ്ദുറഹ്മാൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മിഥുൻ മാറോളി, ഒ.വി.അഫ്സൽ എന്നിവർ പ്രസംഗിച്ചു. കെഎസ്യു പ്രവർത്തകരെ ആക്രമിക്കാനാണ് തോൽവിയിൽ വിളറി പൂണ്ട എസ്എഫ്ഐയുടെ ഉദ്ദേശ്യമെങ്കിൽ അതിനെ ചെറുത്തു തോൽപിക്കുമെന്ന് കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി പറഞ്ഞു.
അക്രമികൾക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]