
പട്ന: ട്രെയിനിലെ എസി കോച്ചിൽ തണുപ്പ് കുറവാണെന്ന് യാത്രക്കാരുടെ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർ ഞെട്ടി. പരിശോധനയിൽ എസിയുടെ ഡക്ടിൽ നൂറോളം മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
ബിഹാറിൽ നിന്നാണ് ട്രെയിനിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്. ലഖ്നൗ-ബറൗണി എക്സ്പ്രസിലെ എസി-2 ടയര്‍ കോച്ചിന്റെ എസിയിൽ നിന്നാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോച്ചില്‍ തണുപ്പ് കുറവാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി നിര്‍ത്തി.
ടെക്നീഷ്യന്മാര് എത്തി 32, 34 നമ്പര്‍ ബെര്‍ത്തുകള്‍ക്ക് മുകളിലുള്ള ഡക്ട് പരിശോധിച്ചപ്പോഴാണ് വായുസഞ്ചാരം തടസ്സപ്പെടുത്തുന്ന തരത്തില്‍, പത്രത്തില്‍ പൊതിഞ്ഞ നിലയില്‍ കുപ്പികള്‍ കണ്ടെടുത്തത്. യാത്രക്കാരന് സംഭവത്തിന്റെ വീഡിയോ പങ്കുവെച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.
സോന്പുരിലെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ക്ഷമാപണം നടത്തിയ ട്രെയിന്‍ സ്റ്റേഷനില്‍ ആയിരിക്കുമ്പോള്‍ ഇത്രയുമധികം മദ്യക്കുപ്പുകൾ കയറ്റി ഒളിപ്പിക്കാൻ സാധ്യതയില്ലെന്നും യാര്‍ഡില്‍ വെച്ചായിരിക്കണം മദ്യം ഒളിപ്പിച്ചതെന്നുമാണ് നിഗമനം, മദ്യക്കടത്തിന് പിന്നിൽ റെയില്‍വേ ഉദ്യോഗസ്ഥരാണെന്നും സംശയിക്കുന്നു. A viral video shows the illicit liquor hidden into the AC duct of a coach of the Lucknow–Barauni Express.Passengers had complained about poor air-conditioning in the coach.
When the technician opened the duct, a hidden consignment of liquor was found inside it. pic.twitter.com/I4FCASbJNy
— Gems Of India (@GemsOfIndia_X) August 14, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]