
കൊടകര∙ പാറേക്കാട്ടുകരയിലെ കിടക്ക നിർമാണശാലയിലേക്ക് സാമഗ്രികളുമായി പോയിരുന്ന കണ്ടെയ്നർ ലോറിക്കു തീപിടിച്ച് വൻ നാശം. രാവിലെ 11.30ന് കൊടകര സഹൃദയ എൻജിനീയറിങ് കോളജിന് സമീപം ലോറിയുടെ പിറകിൽ പോയിരുന്ന ബൈക്ക് യാത്രക്കാരനാണ് തീ ആദ്യം കണ്ടത്. ഉടൻ ഡ്രൈവറെ അറിയിച്ചു.
ഒഴിഞ്ഞ സ്ഥലത്തേക്ക് ലോറി എത്തിച്ച് ഡ്രൈവർ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
ചാലക്കുടി, പുതുക്കാട് മേഖലകളിൽ നിന്ന് അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകൾ എത്തി തീ അണച്ചു. ഈറോഡ് നിന്ന് കൊണ്ടുവന്ന കിടക്ക നിർമാണ സാമഗ്രികളിൽ എങ്ങനെ തീപടർന്നു എന്ന് വ്യക്തമല്ലെന്ന് ലോറി ഡ്രൈവർ ഭാഗ്യരാജ് പറഞ്ഞു.
കിടക്കയുടെ ഫോമുകൾ പകുതിയോളം കത്തിയമർന്നു. പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]