
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതൽ ബുക്ക് മൈ ഷോയിൽ ടിക്കറ്റ് വില്പനയിൽ ട്രെൻഡിങ്ങിൽ നിൽക്കുന്ന ആദ്യ ചിത്രമായി മാറി കിംഗ് ഓഫ് കൊത്ത. രാജു എന്ന കഥാപാത്രമായി ദുൽഖർ സൽമാനെത്തുന്ന ഹൈ ബഡ്ജറ്റഡ് ചിത്രം തിയേറ്ററിൽ എത്താൻ ഇനി രണ്ടു നാൾ മാത്രം.
ന്യൂയോർക്കിലെ ടൈംസ് സ്ക്വയർ മുതൽ തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയിൽ വരെ കിംഗ് ഓഫ് കൊത്തയുടെ സാന്നിദ്ധ്യം അറിയിച്ചു കൊണ്ടുള്ള പ്രചരണപരിപാടികൾ ചൂടേറുമ്പോൾ ചൊവ്വാഴ്ച ദുബായിലെ ഓറിയോൺ മാളിൽ വൈകിട്ട് കിംഗ് ഓഫ് കൊത്തയുടെ താരങ്ങൾ ഒരുമിക്കുന്ന വമ്പൻ പ്രീ റിലീസ് ഇവന്റാണ് നടക്കുന്നത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന മലയാളചിത്രമാണ്. നാളെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കിംഗ് ഓഫ് കൊത്തയുടെ പ്രചാരണത്തോടനുബന്ധിച്ച് പുലിക്കളി അരങ്ങേറും.
സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ്, വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് : റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ, സ്റ്റിൽ : ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ : പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]