
ചെറുതുരുത്തി∙ മഹാത്മാ ഗാന്ധിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനി രാഘവ പൊതുവാൾ എന്ന രാഘവ്ജിയുടെ ഓർമകൾ ഉണർത്തുന്ന പോക്കറ്റ് വാച്ചുമായി അനന്തരവൾ സരള ദേവി. നിളയോരത്തെ ഷൊർണൂർ പരുത്തിപ്ര മഹാദേവമംഗലം ശിവക്ഷേത്രത്തിനു സമീപത്തെ തറവാട് ഭൂമിയിൽ ആറു വർഷം മുൻപ് പണിത കൊച്ചു വീട്ടിൽ ഒറ്റയ്ക്കു താമസിക്കുകയാണ് നടുവിൽ പൊതുവാട്ടിൽ സരള ദേവി(70).
രാഘവ പൊതുവാൾ ഇവരുടെ അമ്മയുടെ ജ്യേഷ്ഠ സഹോദരനാണ്.
പോക്കറ്റ് വാച്ചനൊപ്പം ദണ്ഡിയാത്രാ ചിത്രവും രാഘവ്ജിയുടെ ചിത്രവും സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഗാന്ധിജിയോടൊപ്പം ദണ്ഡിയാത്രയിൽ പങ്കെടുത്ത 78 അനുയായികളിൽ ഒരാളായിരുന്നു രാഘവ്ജി. ഒട്ടേറെ തവണ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു.
1947ൽ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നാട്ടിലേക്കു മടങ്ങി. മഹാദേവമംഗലത്തെ തന്റെ കുടുംബ സ്വത്തായ മൂന്നര ഏക്കർ ഭൂമിയിൽ സ്വയം പ്രകാശിത ഗിരിസദനം എന്ന കൊച്ചു വീട്ടിൽ താമസിച്ചു കൊണ്ട് സ്വയംതൊഴിൽ പദ്ധതികൾക്കു തുടക്കം കുറിച്ചു.
പിന്നീട് നൂൽനൂൽപ്, ചർക്ക ക്ലാസ്, എള്ള് ചക്കിൽ ആട്ടിയ നല്ലെണ്ണ വിൽപന, തേനീച്ചവളർത്തൽ, സോപ്പ് നിർമാണം എന്നിവയുമായി ഒട്ടേറെ പരിസരവാസികൾക്ക് വഴികാട്ടിയായിരുന്നു.
1992 ഡിസംബർ 20ന് രാഘവ്ജിയുടെ നിര്യാണത്തെ തുടർന്ന് കുറച്ചു കാലം സർവോദയ സംഘം ഇതെല്ലാം നോക്കി നടത്തിയിരുന്നെങ്കിലും പിന്നീട് ഇല്ലാതാവുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]