
മലക്കപ്പാറ∙ നാലു വയസ്സുകാരനെ പുലി കടിച്ചെടുത്ത വീരൻകുടിയിലെ കുടുംബങ്ങൾ താമസിക്കുന്ന കുടിലുകൾ സോളർ വേലിയുടെ സുരക്ഷാ വലയത്തിലാക്കി വനം വകുപ്പ്. ഈ മാസം തുടക്കത്തിലാണ് ബേബി–രാധിക ദമ്പതികളുടെ മകൻ രാഹുലിനെ രാത്രി പുലി കടിച്ചെടുത്ത് ഓടിയത്.
പുലിയെ പിന്തുടർന്ന് പിതാവ് കുഞ്ഞിനെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് 7 കുടുംബങ്ങൾ വനത്തിൽ തന്നെ സുരക്ഷിതസ്ഥലം കണ്ടെത്തി മാറിത്താമസിച്ചത്.വന്യമൃഗ ഭീഷണിയുള്ള പ്രദേശത്ത് അടച്ചുറപ്പില്ലാത്ത കുടിലുകളിലാണ് ഇക്കൂട്ടർ താമസിക്കുന്നത്.
കുടിലുകളുടെ ചുറ്റും അരക്കിലോമീറ്റർ ചുറ്റളവിലാണ് വേലി സ്ഥാപിക്കുന്നത്.
രാത്രി മുഴുവൻസമയവും വെളിച്ചം കിട്ടുന്നതിനായി വൈദ്യുതി വിളക്കും ഇതോടൊപ്പമുണ്ട്. താമസ സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളിലെ കാട് നീക്കം ചെയ്തു.രണ്ടു ദിവസത്തിനുള്ളിൽ വേലിയുടെ നിർമാണം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.
ഇടമലയാർ റേഞ്ച് ഓഫിസർ ഷെയ്ഖ് റഷീദ്, ഡപ്യൂട്ടി റേഞ്ചർ കെ.ജിജിൽ, എസ്എഫ്ഒ കെ.കെ.രാജൻ, ബിഎഫ്ഒമാരായ ബി.ബൈജു, കെ.ജെ.ഡിവൈൻ, ടി.എൽ.അജയ് ലാൽ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]